Tuesday 28 September 2021

'ഓശാന'യുടെ സുവിശേഷം

'ഓശാന'’എന്ന മാസികയുടെ സ്ഥാപക പത്രാധിപർ എന്നനിലയിലാണ് മലയാളികളിൽ മിക്കവരും മതസംബന്ധിയായ പേരുതന്നെ വേണമെന്ന തോന്നലോടെയാണ് ശ്രീ പുലിക്കുന്നേൽ ആ പേരുതന്നെ നിർദേശിച്ചത്.  കുർബ്ബാനക്കിടയിൽ അത്യുന്നതങ്ങളിൽ ഓശാന എന്നു ചൊല്ലുന്നുണ്ട്. എളിമയുടെ പ്രതീകമായ ഒരു കഴുതക്കുട്ടിയുടെ പുറത്ത് എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയത്തിലുള്ള സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ജറൂസലേമിലേക്കുള്ള ക്രിസ്തുവിന്റെ യാത്രയെ ഉദ്ദേശിച്ചാണ് ആ പേര് ഇരിക്കട്ടെ, എന്നു കരുതിയത് എന്ന് തന്റെ ആത്മകഥയിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഓശാന തന്റെ സുവിശേഷപ്രഘോഷണ മാധ്യമംതന്നെയായാണ് ശ്രീ പുലിക്കുന്നേൽ ഉപയോഗിച്ചിരുന്നത്. അതിനാൽ ഈ രചനയുടെ പേര് 'ഓശാന'യുടെ സുവിശേഷം' എന്നു പുനർനാമകരണം ചെയ്യുന്നു.


Friday 24 September 2021

കാവൽനായ്ക്കളെ കുഞ്ഞാടുകളാക്കിയ ഇടയന്മാർക്കെതിരെ ഒരു പുലി

 2

പുലിക്കുന്നന്റെ ദൈവനിയോഗം

ശ്രീജോസഫ് പുലിക്കുന്നേൽ കോഴിക്കോട് ദേവഗിരി കോളജിൽനിന്നു ജോലി ഉപേക്ഷിച്ച് പോന്നതിനുശേഷം ദേവഗിരികോളജിൽ പലതും മാറിഫാആന്റണി പ്രിൻസിപ്പാൾസ്ഥാനം ഉപേക്ഷിച്ചുഅന്തോനിച്ചന്റെ കസേരയിൽ ഇരുപ്പുറപ്പിച്ച ഫാമെലാനിയോസിന് വളരെക്കാലം അവിടെ തുടരാനായില്ലഅദ്ദേഹത്തെ കോളജിൽ നിന്നു പുറത്താക്കിപല പ്രിൻസിപ്പാളുമാരും മാറിമാറി ദേവഗിരിയിൽ അധികാരപീഠത്തിലിരുന്നു.

ശ്രീപുലിക്കുന്നേലിനെ ദേവഗിരി കോളജിൽനിന്നു പിരിച്ചുവിട്ടത് നിയതി അദ്ദേഹത്തെ തന്റെ നിയോഗത്തിലേക്കു വഴിതിരിച്ചുവിട്ടതിന്റെ ഭാഗമായിരുന്നു എന്നു തെളിയിക്കുന്ന ഒരു സംഭവം അദ്ദേഹം വർഷങ്ങൾക്കുമുമ്പ് ഓശാനയിൽ എഴുതിയിരുന്നു.

ഫാആന്റണി അദ്ദേഹം താമസിക്കുന്ന കാഞ്ഞിരപ്പള്ളിക്കടുത്ത് പാലമ്പ്രയിലുള്ള പ്രശാന്ത്ഭവനിലേക്ക് വളരെ അപ്രതീക്ഷിതമായി ശ്രീ പുലിക്കുന്നേലിനെ ക്ഷണിച്ചുഫാആന്റണിയുടെ കത്തിലെ പ്രസക്തഭാഗം ചുവടെ ചേർക്കുന്നു:

''പ്രിയ ശ്രീജോസഫ് മാസം 8ാം തീയതി എനിക്കയച്ച കത്ത് കൈപ്പറ്റിഹൃദയപൂർവം നന്ദി പറയുന്നു.

ഞാൻ മൂലം മിജോസഫ് നേരിടേണ്ടിവന്ന ക്ലേശങ്ങളെക്കുറിച്ചു ഞാൻ ദുഃഖിക്കുകയും ഹൃദയപൂർവം ക്ഷമാപണം ചെയ്യുകയും ചെയ്യുന്നു....''

അദ്ദേഹത്തിനു ശ്രീപുലിക്കുന്നേൽ മറുപടിയായി അയച്ച കത്തിലെ പ്രസക്തഭാഗങ്ങൾ താഴെ ചേർക്കുന്നു.

''സ്നേഹപൂർവം അച്ചൻ അയച്ച എഴുത്തു വായിച്ചുമറുപടി അയയ്ക്കാൻ താമസിച്ചതിൽ ക്ഷമിക്കണംഞാൻ വളരെ തിരക്കിലായിരുന്നു......

ദേവഗിരി സംഭവം എന്നെ അക്കാലത്ത് വളരെ ദുഃഖിപ്പിക്കുകയും ക്ഷുഭിതനാക്കുകയും ചെയ്തിരുന്നെങ്കിലും എല്ലാം ഒരു ദൈവനിയോഗമായി സംഭവിച്ചതാണെന്ന് ഇന്നു ഞാൻ കരുതുന്നുഅച്ചനോടോമറ്റാരോടെങ്കിലുമോ ഇന്ന് എനിക്ക് പരിഭവമോപകയോ വിദ്വേഷമോ ഇല്ലഎല്ലാം നല്ലതിനുതന്നെയായിരുന്നു.

അച്ചൻ പൂർവകാല സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചതിനാൽ അച്ചനും ഇന്നു മനസ്സമാധാനമായി എന്നു കരുതുന്നു. 1969വരെ എന്റെ മനസ്സിൽ നിങ്ങളോടെല്ലാം കഠിനമായ പകയുണ്ടായിരുന്നുഎന്റെ ജീവിതം എനിക്കു നഷ്ടമായി എന്നു തോന്നിയ ദിനങ്ങൾദേവഗിരിയിൽനിന്നു പോന്നതിനുശേഷമുള്ള എന്റെ മാനസികാവസ്ഥ ഇതായിരുന്നു.

നാലു കുട്ടികളുള്ള എന്റെ കുടുംബത്തെ പോറ്റണംജീവിക്കാനുള്ള വകയുണ്ട്പക്ഷേസ്നേഹിതരും ബന്ധുക്കളും എന്നെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ലകാരണംഞാൻ എന്തോ വലിയ തെറ്റു ചെയ്തു കോളജിൽനിന്നു പുറത്താക്കപ്പെട്ടവനായിരുന്നല്ലോപുറമേ സഭാദ്രോഹിയെന്ന് മുദ്രകുത്തി വമ്പിച്ച പ്രചാരണം പുരോഹിതർ ആരംഭിച്ചു കഴിഞ്ഞിരുന്നുഎന്റെ സാമൂഹ്യ ക്രെഡിബിലിറ്റി 20 പോയിന്റിലേക്കു താണു.

പക്ഷേ ഒരു ദിവസം എല്ലാ വിദ്വേഷത്തോടും ഞാൻ വിട പറഞ്ഞുനഷ്ടപ്പെട്ടതു വീണ്ടെടുക്കലല്ലപുത്തൻ വഴി കണ്ടു പിടിക്കലാണ് ആവശ്യമെന്നു തോന്നിഅവസരങ്ങൾഎന്റെ പ്രത്യേക പരിശ്രമമൊന്നുമില്ലാതെ ഉണ്ടായികിട്ടിയ അവസരങ്ങളെ ഞാൻ ദുരുപയോഗിച്ചില്ലശരിയായും സത്യസന്ധമായും ഉപയോഗിച്ചുഎനിക്കുവേണ്ടി മാത്രമല്ലമറ്റുള്ളവർക്കുവേണ്ടിഇന്നു ഞാൻ സംതൃപ്തനാണ്.

രണ്ടു സ്ഥാപനങ്ങൾ ഞാൻ കെട്ടിപ്പടുത്തുഅതിനായി സത്യസന്ധമായി ഞാൻ പരിശ്രമിച്ചുബൈബിൾ തർജമയ്ക്ക് മുൻകൈ എടുത്തു. 7,50,000 ബൈബിളുകൾ വളരെ വിലകുറച്ചു വിൽക്കാൻ എനിക്കവസരം ലഭിച്ചുപാവപ്പെട്ട കാൻസർ രോഗികൾക്കുവേണ്ടി 1962 സ്ഥാപിച്ച ക്യാൻസർ കെയർ സെന്ററിൽ 2,500 ഓളം പാവപ്പെട്ട ക്യാൻസർ രോഗികൾ അന്ത്യകാലം സന്തോഷമായി കഴിച്ചുകൂട്ടി മരിച്ചുഅശരണരായ പ്രമേഹബാലികമാർക്ക് ഒരു ആശ്രയഭവനം കഴിഞ്ഞ 22 വർഷങ്ങളായി നടത്തുന്നു. 1,000 ത്തോളം കുട്ടികളെ ഉപരിപഠനത്തിനു സഹായിക്കാൻ കഴിഞ്ഞുസഹായം ആവശ്യപ്പെട്ടു വരുന്നവർക്ക് സഹായം നൽകാൻ ഇന്ന് എനിക്ക് കഴിയുന്നു.

ഇതൊന്നും എന്റെ കഴിവാണ് എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലഇന്നും തോന്നുന്നില്ലഒരുദൈവനിയോഗംപേരും പ്രശസ്തിയും ഞാൻ ആഗ്രഹിച്ചുമില്ലഅല്ലെങ്കിൽ പ്രശസ്തികൊണ്ട് എന്തു പ്രയോജനം.

ഒരു പക്ഷേ ഞാൻ ദേവഗിരിയിൽ തുടർന്നിരുന്നെങ്കിൽ എനിക്ക് ഇതിന്റെ പകുതി കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നില്ല.

അന്ന് കുട്ടികളായിരുന്ന എന്റെ പെൺമക്കളെ ചൂണ്ടി, ''ഇവരെയൊക്കെ നീ എന്തു ചെയ്യും'' എന്നു നേരിട്ടു ചോദിച്ച ബന്ധുക്കളുണ്ടായിരുന്നുനാലു പെൺമക്കളും നല്ല നിലയിൽ വിവാഹിതരായിനന്നായി കഴിയുന്നുദേവഗിരിയിൽനിന്നു പോന്നപ്പോൾ 3 വയസ്സായിരുന്ന മകൻ പഠിച്ച് വിവാഹിതനായി ബാംഗ്ലൂരിൽ കഴിയുന്നു.

പലരും എന്നെ 'സഭാദ്രോഹി'യെന്നു മുദ്രകുത്തിലേഖനങ്ങൾ എഴുതികള്ളക്കഥകൾ പറഞ്ഞും എഴുതിയും പ്രചരിപ്പിച്ചുപക്ഷേഅതിലൊന്നും ഞാൻ തളർന്നില്ലകാരണംഅവയെല്ലാം കള്ളമാണെന്ന് എനിക്കറിയാമായിരുന്നുസത്യത്തിൽ ഞാന് അച്ചനോട് നന്ദി പറയുകയാണു വേണ്ടത്ഇതെല്ലാം എനിക്ക് സാധിച്ചത് അച്ചൻ കാരണമാണ്ദേവഗിരി സംഭവങ്ങളിൽ ഞാൻ കുറ്റക്കാരനല്ല എന്ന് അച്ചൻ ഇന്ന് എഴുതിയതോടെ എല്ലാം നല്ലതിനാണ് സംഭവിച്ചത് എന്ന എന്റെ വിശ്വാസം ബലപ്പെട്ടു.

തെറ്റു ചെയ്താലും അതു തെറ്റാണെന്നു പറയാനും ക്ഷമായാചനം നടത്താനും കഴിയണമെങ്കിൽമഹാമനസ്കതയുണ്ടാകണംഅച്ചന്റെ കത്ത് അച്ചനെയാണ് മഹാനാക്കുന്നത്എന്നെയല്ല.''

അതേ വൈദികമന്ദിരത്തിൽ ദേവഗിരി കോളജിലെ സുപ്പീരിയർ ആയിരുന്ന വയോധികനായ ഫാറിച്ചാർഡും അന്ന് സുവോളജി ഡിപ്പാർട്ടുമെന്റിലെ പ്രൊഫസറായിരുന്നഫാആന്റണി പുറത്താക്കിയ റവഫാമരിനൂസും താമസിക്കുന്നുണ്ടായിരുന്നു വൈദികരും ഫാആന്റണിയും ചേർന്ന് ശ്രീജോസഫിനെ  സ്വീകരിച്ചുവളരെ സൗഹാർദ്ദപരമായ ഒരു കൂടിചേരൽഫാആന്റണി താൻ ചെയ്ത തെറ്റുകളെക്കുറിച്ച് കരഞ്ഞുകൊണ്ട് പശ്ചാത്താപം പ്രകടിപ്പിച്ചു.

അതിനുശേഷം ഒരു മാസം കഴിഞ്ഞപ്പോൾ ഫാആന്റണിയും തുടർന്ന് ഫാറിച്ചാർഡും നിര്യാതരായിരണ്ടുപേരുടെയും മൃതദേഹസംസ്കാരത്തിൽ അദ്ദേഹം പങ്കെടുത്തു.