Friday 5 April 2019

ഒരൗൺസ്ചോക്ക് ലെറ്റ്!

Joseph Tj

" നന്നായി ജമ്പർ തുന്നുന്ന..... (അവർണ്ണ) ന്റെ ഭാര്യക്കു പോലും, മുൻകാലങ്ങളിൽ ജമ്പറിടാൻ അവകാശമുണ്ടായിരുന്നില്ല. അവർണ്ണർക്ക് നല്ല ജമ്പർ ഇടാൻ തുണി വാങ്ങിക്കാനോ തയ്ക്കാനോ കഴിവില്ലാഞ്ഞിട്ടല്ല, പ്രത്യുത, എത്ര നല്ല ജമ്പർ തയ്ച്ചാലും, തലയിണയ്ക്കടിയിൽ വച്ചു കാണാമെന്നല്ലാതെ ഇട്ടു നടക്കാൻ അവർക്കവകാശമു ണ്ടായിരുന്നില്ല." (ജോസഫ് പുലിക്കുന്നേൽ, ഓശാന നവം.1990)
1968-ലെ കുർബാന ക്രമം, കൽദായവാദികളൊഴിച്ചു ബഹുഭൂരിപക്ഷംമെത്രാൻമാർക്കും വൈദികർക്കും സ്വീകാര്യമായിരുന്നു. പക്ഷേ,സ്വയം കൽദായ അടിമകളായി പ്രഖ്യാപിച്ചിരിക്കുന്ന "നിങ്ങൾ " അതുപയോഗിക്കാൻ പാടില്ലെന്ന് റോം വിധിച്ചു; കാരണം: അതു കൽദായമായിരുന്നില്ല.
"ജമ്പറില്ലാ അവർണ്ണഭാര്യ"യുടെ കഥ തന്നെയാണ് സീറോ മലബാറൻ എന്ന എത്ത്നിക്ക് പരമ ബോറന്റേം കഥ. നിനക്ക്, നിന്റെ ദേശത്തിന്റേം പാരമ്പര്യത്തിന്റേം ഗുണോം മണോമുള്ള ആരാധനക്രമം ഉണ്ടാക്കിക്കൊള്ളാൻ വത്തിക്കാൻ 2 പറയുന്നു.
സീനഡിന്റെ ആഹ്വാനത്തെ മറയാക്കി തങ്ങളുടെ സ്വത്വം പേർഷ്യയിലെ മണൽക്കാട്ടിലാണെന്ന് പണ്ഡിതർ കണ്ടു പിടിക്കുന്നിവിടെ, "ഹമ്പടാ, കൊച്ചു കള്ളാ, ഒട്ടും മുഷിയില്യാ " ന്നായി സായിപ്പ്. തുടർന്ന്,അന്യം നിൽക്കാൻ പോവുന്ന ഒരു സഭയുടെ വാലിൽ ഏച്ചുകെട്ടുന്നു, മലബാർ നസ്രാണികളുടെ പാരമ്പര്യം.
- നിങ്ങളായി, നിങ്ങടെ പാടായി - റോം ഔദ്യോഗിക നയം വ്യക്തമാക്കുന്നു ഇവിടെ, അടി തുടങ്ങുന്നു. അതിന്നും തുടരുന്നു.

ഏറ്റവും അവസാനം ഇതാ മാണ്ഡ്യയിലെ ബിഷപ്പ് എങ്ങാണ്ടിരുന്നു കുർബാന ചൊല്ലുക എന്ന ചാവു ദോഷം ചെയ്തിടത്തേക്ക് ഇടിവണ്ടി എത്തിയിട്ടുണ്ട്.