Friday 6 April 2018

പള്ളിനിയമത്തിന്റെ ആവശ്യകത - ജോസഫ് പുലിക്കുന്നേല്‍

(ഓശാന മാസികയുടെ ജനുവരി 2007 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കെല്ലാം പ്രചോദകവും മാര്‍ഗനിര്‍ദ്ദേശകവും ആണ്.)

മുസ്ലീം, സിഖ്, ക്രിസ്ത്യന്‍, ഹിന്ദു എന്നിങ്ങനെ നാല് മുഖ്യ മതവിഭാഗക്കാര്‍ ഇന്ത്യയില്‍ ജീവിക്കുന്നു. ഈ മതവിഭാഗങ്ങള്‍ക്ക് ഉപവിഭാഗങ്ങളുമുണ്ട്. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ മതാചരണത്തോട് ബന്ധപ്പെട്ട് സാമൂഹ്യസമ്പത്തുമുണ്ട്.
ഇന്ത്യയില്‍ ഓരോ കാലഘട്ടത്തില്‍ മുസ്ലീമുകള്‍ക്കും, സിഖുകാര്‍ക്കും, ഹിന്ദുക്കള്‍ക്കും ഭരണാധികാരവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ഹിന്ദുക്കള്‍ ഹിന്ദു രാജാക്കന്മാരുടെ കീഴിലും, സിഖുകാര്‍ സിഖ് രാജാക്കന്മാരുടെ കീഴിലും, മുസ്ലീമുകള്‍ മുഗള്‍ ഭരണത്തിന്‍കീഴിലും അതത് സമൂഹങ്ങളുടെ പൊതുസമ്പത്ത് ഭരിച്ചുപോന്നു.
ഹിന്ദുക്കള്‍: മനുസ്മൃതി ഹൈന്ദവരെ നാല് ജാതികളായി തിരിക്കുകയും ക്ഷത്രിയര്‍ക്കും ബ്രാഹ്മണര്‍ക്കും ജാതിശ്രേണിയില്‍ ഉന്നതസ്ഥാനം നല്കുകയും ചെയ്തു. അങ്ങനെ രാജ്യഭരണം ക്ഷത്രിയരില്‍ നിക്ഷിപ്തമായി. മതകാര്യങ്ങളുടെ ഭരണാധികാരം ബ്രാഹ്മണര്‍ക്കായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഭാരതത്തില്‍ ഹിന്ദുക്കളുടെ പൊതുസ്വത്തിന്റെ ഭരണം നടത്തിപ്പോന്നത്. ക്ഷേത്രങ്ങള്‍ ബ്രാഹ്മണരുടേതായിരുന്നു. ചിലയിടങ്ങളില്‍ രാജാക്കന്മാര്‍ക്കുപോലും ക്ഷേത്രങ്ങളുടെമേല്‍ ഭരണാധികാരം ഉണ്ടായിരുന്നില്ല. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം എട്ടുവീടന്മാരിലും പോറ്റിമാരിലും നിക്ഷിപ്തമായിരുന്നു. അങ്ങനെ മിക്ക ക്ഷേത്രങ്ങളും രാജകുടുംബങ്ങളുടെയും ബ്രാഹ്മണന്മാരുടെയും അധീനത്തിലായി. ശബരിമല ക്ഷേത്രം പന്തളം രാജാവിന്റെയും തന്ത്രിമാരുടെയും ഭരണ ത്തിന്‍ കീഴിലായി; ഗുരുവായൂരില്‍ സാമൂതിരിമാരും നമ്പൂതിരി മാരുമായിരുന്നു ഭരണം നടത്തിയിരുന്നത്.
മുസ്ലീങ്ങള്‍: മുഗള്‍ ഭരണകാലത്ത് മുസ്ലീങ്ങളുടെ പൊതുസമ്പത്തായ വഖഫ് വസ്തുവകകളുടെ ഭരണാധികാരം സുല്‍ത്താനായി രുന്നു. സുല്‍ത്താന്‍ നിയമിക്കുന്ന ഖാസിമാരായിരുന്നു, ഓരോ പ്രദേശങ്ങളിലെയും വഖഫ് സമ്പത്തിന്റെ ഭരണാധികാരികള്‍.
സിഖുകാര്‍: മഹാരാജാ രഞ്ജിത് സിംഗിന്റെ ഭരണത്തിനുശേഷം ബ്രിട്ടീഷുകാരുടെ പിന്തുണയോടെ, സിഖ് ഗുരുദ്വാരകളുടെ ഭരണം മഹന്തുക്കള്‍ എന്ന ഒരു ബ്രാഹ്മണ വിഭാഗത്തിന്റെ കൈകളില്‍ അമര്‍ന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് ഈ മൂന്ന് മതസമൂഹങ്ങളുടെയും പൊതുസമ്പത്ത് പുരോഹിതരുടെ, ചോദ്യംചെയ്യാനാകാത്ത ഭരണാധികാരത്തില്‍നിന്നും വിമുക്തമാക്കി. 1810 മുതല്‍ മുസ്ലീം പൊതുസമ്പത്ത് ഖാസിമാരില്‍നിന്നും സംരക്ഷിക്കുന്നതിനുവേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി. 1922-ലാണ് സിഖ് ഗുരുദ്വാരകളുടെ ഭരണനടത്തിപ്പിനായി സിഖ് 'ഗുരുദ്വാരാ ആക്ട്' ആദ്യമായി നടപ്പിലാക്കിയത്. ബ്രിട്ടീഷ് ഭരണകാലത്ത് ഹിന്ദു സമുദായത്തിന്റെ പൊതു സമ്പത്തായ ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പൊതുവിലുണ്ടായിരുന്നില്ല. എങ്കില്‍പോലും 'ഹിന്ദു കോഡ്' ക്ഷേത്രഭരണകാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അങ്ങനെ ഇന്ത്യയിലെ മുസ്ലീം, സിഖ്, ഹിന്ദു മതവിഭാഗങ്ങളുടെ പൊതുസമ്പത്ത് ഭരിക്കുന്നതിന് ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ നിയമങ്ങള്‍ ഉണ്ടായി.
എന്നാല്‍ ഇന്ത്യയിലെ ക്രൈസ്തവരുടെ പള്ളികള്‍ ഭരിക്കുന്നത് സംബന്ധിച്ച്, മാറിമാറിവന്ന ഗവണ്‍മെന്റുകള്‍ നിയമങ്ങള്‍ നിര്‍മ്മിച്ചില്ല. ഇതിന് പ്രധാന കാരണം, ക്രൈസ്തവരുടെ സമൂഹസമ്പത്തായ പള്ളിയുടെ ഭരണം ഒരിക്കലും രാജാക്കന്മാരിലോ പുരോഹിതരിലോ നിക്ഷിപ്തമായിരുന്നില്ല എന്നുള്ളതാണ്. സുവിശേഷത്തില്‍ അടിത്തറയിട്ട ഒരു പള്ളിഭരണ പാരമ്പര്യമായിരുന്നു ഇന്ത്യയിലെ ക്രൈസ്തവര്‍ക്കുണ്ടായിരുന്നത്. ഈ പാരമ്പര്യമാവട്ടെ, തികച്ചും ജനാധിപത്യപരവുമായിരുന്നു. തന്മൂലം ക്രൈസ്തവര്‍ തങ്ങളുടെ പൊതുസമ്പത്ത് ഭരിക്കുന്നതിന് നിയമം വേണമെന്ന് ആവശ്യപ്പെട്ടില്ല.
ഇന്ത്യയിലെ പള്ളികളുടെ ഭരണം:
ചരിത്രപശ്ചാത്തലത്തില്‍
ഇന്ത്യയിലെ ക്രൈസ്തവര്‍ 2000 കൊല്ലത്തെ പാരമ്പര്യം അവകാശപ്പെടുന്നു. അപ്പസ്‌തോലന്മാരുടെ കാലത്തുതന്നെ സഭയിലെ ആദ്ധ്യാത്മികഭരണവും ഭൗതികഭരണവും വ്യത്യസ്ത ഘടകങ്ങളില്‍ നിക്ഷിപ്തമാക്കണമെന്ന് ക്രിസ്തുശിഷ്യരായ അപ്പസ്‌തോലന്മാര്‍ പന്ത്രണ്ട് പേര്‍ ചേര്‍ന്ന് തീരുമാനിക്കുകയുണ്ടായി. ''ഞങ്ങള്‍ ദൈവവചനപ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ല. അതിനാല്‍ സഹോദരരേ, നിങ്ങളുടെ ഇടയില്‍ നിന്നു സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. അവരെ ഞങ്ങള്‍ ഈ ജോലി ക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ, പ്രാര്‍ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം'' (അപ്പ. പ്രവ. 6: 2 -4). സുവിശേഷാടിസ്ഥാനത്തിലുള്ള ഈ സഭാ ഘടനാ സമ്പ്രദായമായിരുന്നു നൂറ്റാണ്ടുകളോളം ഇന്ത്യന്‍സഭയില്‍ നിലനിന്നത്. അതായത്, സഭാസമൂഹത്തിന്റെ ഭൗതികസമ്പത്ത് ഭരിക്കുന്നതിന് സഭാസമൂഹവും; ആധ്യാത്മികകാര്യനിര്‍വ്വഹണത്തിനായി നിയോഗിക്കപ്പെടുന്ന സഭാശുശ്രൂഷകരും. ഈ സുവിശേഷനിര്‍ദ്ദേശമനുസരിച്ച്, പള്ളിയുടെ ഭൗതിക ഭരണത്തെയും ആദ്ധ്യാത്മിക ശുശ്രൂഷകളെയും ഇന്ത്യയിലെ ക്രൈസ്തവസമൂഹം രണ്ടായി കണ്ടു.
''The Church administration of the Thomas Christians too did bear characteristics very close to the New Testament background. Their administration was of a decentralized type drawing inspiration from Acts 6: 1-6. Here we find execellent example of priority given by the Apostles'' (Ecclesial Identity of the Thomas Christians, P- 64).
സഭാഘടന ഇപ്രകാരമായിരുന്നു: (ക) ആദ്ധ്യാത്മികശുശ്രൂഷയ്ക്ക് ആവശ്യമായ ഭൗതികസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അതിന് മേല്‍നോട്ടം വഹിച്ച്, ഭരിക്കുകയും ചെയ്യുന്ന സമുദായം. (കക) സമുദായത്തിന് ആദ്ധ്യാത്മികശുശ്രൂഷ നല്‍കുന്ന പുരോഹിതര്‍.
I പള്ളികളുടെ ഭൗതികവസ്തുക്കളുടെ ഭരണവ്യവസ്ഥ
a) പള്ളിയോഗം:
ഈ സഭയില്‍ നിലനിന്നിരുന്ന പള്ളിയോഗസംവിധാനത്തെ ക്കുറിച്ച് പ്രശസ്ത ചരിത്രകാരന്മാരുടെ അഭിപ്രായങ്ങള്‍ താഴെ കൊടുക്കുന്നു:
റവ.ഡോ. പ്ലാസിഡ് പൊടിപാറ സി.എം.ഐ. (കേരളസഭയിലെ പ്രമുഖ ചരിത്രകാരന്‍. അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവ്): ''The assembly of the adults and the priests ascribed to a parish administered the temporalities of the parish and looked after the christian life of the people. This assembly had the power even to excommunicate public delinquents. Matters of a serious nature were dealt with in the joint assemblies of two or more churches of parishes, while matters that pertained to the whole Church or Community were treated by the representatives of all the parishes. The Malabar Church thus presented the appearance of a Christian Republic'' (The Malabar Christians: P - 3)
റവ.ഡോ. സേവ്യര്‍ കൂടപ്പുഴ (വടവാതൂര്‍ സെമിനാരി സഭാചരിത്ര പ്രൊഫസര്‍, കേരള ക്രൈസ്തവരുടെ പൂര്‍വ്വ പാരമ്പര്യം സംബന്ധിച്ച അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവ്): ''ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍ നിന്ന് തല്ക്കാലത്തേക്ക് പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു.
പ്രാദേശികതാല്പര്യമുള്ള വിഷയങ്ങളെപ്പറ്റി പല ഇടവകകളുടെ പ്രതിപുരുഷന്മാര്‍ ഒരുമിച്ചുകൂടി തീരുമാനമെടുത്തിരുന്നു. പൊതുതാല്പര്യമുള്ള കാര്യങ്ങള്‍ എല്ലാ ഇടവകകളിലെയും പ്രതിനിധികള്‍ ഒരുമിച്ചുകൂടിയാണ് തീരുമാനിച്ചിരുന്നത്.'' (ഭാരതസഭാചരിത്രം, പേജ് 198, 199).
''In the ecclesial life of the Thomas Christians Palliyogam played a very important role. A yogam consists of the representatives of the families and the clergy of a parish. This assembly is presided over by the parish priest. The yogam discusses the problems connected with the life and activities of the parish, such as the approval of the candidates to priesthood, spiritual welfare of the parish, the financial administration, punishment for public sinners, reconciliation in times of conflict, etc. The candidates for priesthood have to get the desakkuri, the official approval, of the parish community.....'
..... The members of the assembly enjoyed perfect equality and it was an effective means of maintaining communion and solidarity in the community. The idea of the church as a commnity of the fellowship was kept alive through the yogam.
'....The local problems of the community were discussed in the parish yogam. Matters of wider importance were discussed in the General Yogam which consisted of  representatives of all the parish in the General Yogam the Archdeacon had a very decisive role. We come across such gatherings before important events of the Church. There were gatherings of this kind before and after the 'Koonan Cross' oath. The general gathering decided to send Fr. Cariatti and others to Rome. The necessary money was raised by the General Yogam. Fr. Paulinus of Bartholomeo, who was a Carmelite missionary in India calls it a republican system of government' (Ecclesial Identity of St. Thomas Christians,                    P- 78, 79, 80, 81).
റവ.ഡോ. എ.എം. മുണ്ടാടന്‍ സി.എം.ഐ. (സഭാചരിത്രകാരന്‍): The role of laymen in ecclesiastical affairs is clear from the allusions in some of the documents. The administration of the parish church was in the hands of respectable men of the place. They constituted the parish council and had the right, together with the priest, to punish offenders against the commandments of the Church. Also in matters affecting the interests of the community of the St. Thomas Christians as a whole, the lay leaders had their say'' (History of Christianity in India, P - 192).
മാര്‍ ജോസഫ് പവ്വത്തില്‍ (ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ): 'They had an ecclesiology of their own in which the theology of the local Churches was a living reality. The parish assembly gathered under the leadership of the local clergy was an ecclesiological reality as the best expression of the Church, the people of God. It was not merely an administrative body. The Dravidian village assembly called 'Manram' seems to have influenced the formation of the local assembly called palliyogam. It is the expression of communion of a sharing community.'' (Acts of the Synod of Bishops of the Syro-Malabar Church, P-72)......
''The Church of the St. Thomas Christians had its own discipline. The disciplinary system of the Thomas Christians was very much indigenous. The theology of the local Churches formed the basis of their discipline. The Church was conceived as the assembly of the people of God. The heads of the families represented in the parish assembly'' (Ibid, P- 74)......
''The administration of local Churches was carried on by the assembly of the parishioners consisting of adult males and local priests. The senior priest was president of the local priests (desathupattakar). The ecclesial set up of the Thomas Christians was developed in their particular socio-politico-cultural milieu. It had three level: 1) at the local level-palliyogam; 2) at the community level - archdiaconate; 3) at the hierarchical level - metropolitan and patriarch' (Ibid, P - 75, 76).
റവ.ഡോ. ജോസ് കുറിയേടത്ത് (കേരളത്തിലെ ക്രൈസ്തവ സഭയുടെ അധികാരവിന്യാസത്തെ സംബന്ധിച്ചുള്ള ഗവേഷണത്തില്‍ കേരളാ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഡോക്ടറേറ്റ് നേടി; തേവര സേക്രട്ട് ഹാര്‍ട്ട് കോളജിന്റെ പ്രിന്‍സിപ്പാളായിരുന്നു): 'Now, coming to the powers of Yogam, its field was very vast and comprised practically all matters concerning the life of St. Thomas Christians. Even though the Christians were subject to the Hindu Sovereigns in all temporal matters, yet by most ancient custom, in social and religious matters they were permitted to be ruled by the Archdeacon and Yogam. All administrative matters of the local church had to be settled by the parish yogam. For more important matters the assemblies of the neighbouring churches were consulted. But cases of major importance and general interest were discussed and decided in the General Assembly of all the churches.' (Authority in the Catholic Community in Kerala, P- 94, 95.)
Let us cite some more examples of the yogam's authority. Only after the yogam issued a document called 'desakkuri' (letter patent), consenting to the promotion of a particular person to Holy Orders and assuming responsibility to sustain him, the bishop used to ordain him. It was exclusively the responsibility of the yogam to administer the temporal goods of the community attached to the church. Yogam assumed responsibility for supporting the clerics  attached to each church. It was yogam which collected the shares from families and contributed to the sustenance of the bishop, the construction and maintenance of the churches etc. It supervised the feast celebrations in the church and took measures to help the poor and the widows' (Ibid, P- 95).
Paulinus of St. Bartholomew O.C.D. noted towards the close of the 18th century that on account of the autonomous powers enjoyed by them, 'all the Malabarians formed a Christian republic.' (Ibid, P- 96).
റവ. ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ (സഭാ ചരിത്രകാരന്‍, കോട്ടയം രൂപതാ വികാരി ജനറാള്‍)  'Local communities built their churches, supported their clergy, and provided everything for decent ecclesiastical services. They contributed also generously to send periodic gifts of homage to the Chaldean Patriarch, and to bring in Chaldean bishops and maintain them in Malabar.'
'They had a system of their own for administering the temporalities of the Church. The properties of each church were managed by a council elected by the yogam (assembly of all men) of the local community. The yogam was responsible for the maintenance of the local clergy. Funds for this purpose were usually raised by collection taken up from the faithful on the three days of Jona's fast, during Lent, and on other occasions'                    (St. Thomas Christians' Revolution in 1653, P- 23,  24).
മാര്‍ ആന്‍ഡ്രൂസ് താഴത്ത് (തൃശൂര്‍ രൂപതാ സഹായമെത്രാന്‍): 'The life of the Thomas Christians was church-centered. The churches were built by the people who contributed to the building and to its maintenance, each man contributing what he could. Tithes from earth products and cattles, tithes from marriage dowry, donations for baptisms, etc., were the income of the church.
The administration of the Church was carried on by the assembly of the Thomas Christians called yogam. There were three kinds of yogam: the Parish Assembly (Etavaka Yogam), Regional Assembly (Desiya Yogam) and General Assembly (Maha Yogam or Potu Yogam or Malabar / Malankara Church Yogam).
The yogam probably had its origin in the 'Manram system' of the Indo-Dravidians at the beginning of the Christian era. After the Aryan emigration, the Brahmins developed the system of brahmadeyam. There was much similarity between the brahmadeyam of the Brahmins and the yogam of the Christians.
The priests and the adult laymen of the parish constituted the parish assembly. This assembly was always administering the church properties. It would also see to the means for the sustenance of the priests and the maintenance of the church. The oldest of the priests used to preside over the assembly. The trustees were the honourable people of a parish as it became the norm by convention.' (The Law of Thomas, Andrews Thazhath P- 41,42)....
റവ. ഡോ. പ്ലാസിഡ് പൊടിപാറ സി.എം.ഐ.: 'The administration of the local Churches was carried on by the Church - assembly (yogam) that consisted of the priests and the adult males who were ascribed to the respective Churches. These church-assemblies had the power to inflict even excommunication on the public delinquents. Matters of a serious nature were dealt with by the representatives of two or more churches. Matters pertaining to the whole Church or community - relgious, social and political - were handled by the representatives of all the churches. It was in these General-Church-Assemblies (the Malabar-Church-Yogam) that the Archdeacon, the jathikkukarthavian (the one responsible for the Community), as he was popularly called, played his part in the most conspicuous way. The General-Church-Assemblies were practically supreme, and de facto no higher ecclesiastical authority questioned their decisions. The Thomas Christians, therefore, formed, as it were, a Christrian Republic with a head from among themselves. Their bishops who were foreigners were eclipsed by, or were under the shadow of, the Archdeacons. Such was the canonical set-up that had developed among the Thomas Christians of the past. Because of this 'autonomous state' and 'oneness' no foreign heresy or religious controversy had any impact on them, and they were quite content with their Archdeacons in preference to bishops from among themselves' (The Varthamana- pusthakam, by, Parammackel Govarnador, P- 3,4).
പള്ളികളുടെ ഭരണം പൂര്‍ണ്ണമായി പള്ളിയോഗത്തില്‍ നിക്ഷിപ്തമായിരുന്നു എന്നും, തികച്ചും ജനാധിപത്യരീതിയിലാണ് ഭൗതികകാര്യങ്ങള്‍ നിര്‍വ്വഹിച്ചുപോന്നിരുന്നത് എന്നും കേരളത്തിലെ എല്ലാ സഭാചരിത്രകാരന്മാരും സമ്മതിക്കുന്നു.
b) ജാതിക്കു കര്‍ത്തവ്യന്‍/ആര്‍ച്ചു ഡീക്കന്‍
പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ വരുന്നതിനുമുമ്പ് ഇവിടെ എത്തിയിരുന്ന പേര്‍ഷ്യന്‍ മെത്രാന്മാര്‍ 'ജാതിക്കു കര്‍ത്തവ്യസ്ഥാനി'യെ അവരുടെ സഭാസമ്പ്രദായമനുസരിച്ച് 'ആര്‍ച്ചുഡീക്കന്‍' എന്നാണ് വിളിച്ചുപോന്നത്. കേരളസഭയിലെ ജാതിക്കു കര്‍ത്തവ്യന്‍ സ്ഥാനത്തെക്കുറിച്ചും അധികാരങ്ങളെക്കുറിച്ചും വിവിധ ചരിത്രകാരന്മാരുടെ നിരീക്ഷണങ്ങള്‍ താഴെ കൊടുക്കുന്നു:
റവ.ഡോ. സേവ്യര്‍ കൂടപ്പുഴ: ''സഭയിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും അദ്ദേഹത്തിന് കീഴിലായിരുന്നു. സഭാംഗങ്ങള്‍ തമ്മിലോ മറ്റുള്ളവരുമായോ ഉള്ള എല്ലാ തര്‍ക്കങ്ങളും ഉന്നത തലത്തില്‍ ജാതിക്കു കര്‍ത്തവ്യനാണ് തീരുമാനിച്ചിരുന്നത്. പള്ളിയോഗത്തിന്റെ പരിധിയില്‍പ്പെടാത്ത സഭാകാര്യങ്ങളെല്ലാം ആര്‍ച്ചുഡീക്കന്‍ വഴിയാണ് തീരുമാനിച്ചിരുന്നത്'' (ഭാരതസഭാചരിത്രം, പേജ് 196, 197).
റവ.ഡോ. പ്ലാസിഡ് പൊടിപാറ സി.എം.ഐ: 'The effective government, however, of the Malabar Church as we know from tradition and from certain documents of the 16th and the 17th centuries, was in the hands of local prelates known as Archdeacons. The title of the Archdeacon was The Archdeacon of All India. The Church of ''All India.'' therefore, gravitated towards Malabar. The Malabar Church carried in its activities under the guidance of the Archdeacons who were also the social and political leaders of the Malabarians'' (The Malabar Christians, P- 2, 3).
റവ.ഡോ. ജോസ് കുറിയേടത്ത്: 'The archdeacon of St. Thomas Christians was regarded the Head of the Faithful in India.......
As regards his power in temporal and personnel administration, the archdeacon presided over the Poduyogam (General Assembly) of the community. He used to accept donations from the faithful for various purposes: to arrange the marriage of the orphans, to lend money to the poor without interest, to construct churches and to redeem captives. He used to fix the amount each village had to contribute towards the subsistence of prelates and the general needs of the community and saw to the collection of the same.......
All categories of persons in the diocese were subordinate to him. He had complete care of the clerics'' (Authority in the Catholic Community in Kerala, P- 87, 89, 90).
റവ. ഡോ. ജേക്കബ് കൊല്ലാപറമ്പില്‍: 'Under the metropolitan, the archdeacon was the highest dignitary of the Church. He ran the affairs of the central administration. Local communities with their yogams ran their local affairs. All the local priests shared equally in the priestly ministries, sharing in the clerical remunerations and perquisites as well, none among them functioning as a vicar or parish priest. Financial sources for the local communities remained more or less the same as before'' (The St. Thomas Christians Revolution in 1653, p - 24)
മാര്‍ ആന്‍ഡ്രൂസ് താഴത്ത്: 'As far as we can trace back, we understand that the administration of the Thomas Christian community was in the hands of the Jatikkukartavian (Lord of the nation or race). One cannot say anything for certain about the origin and development of this office. In the ecclesiastical circles, he was often called 'Archdeacon'. His office was more than that of the Chaldean institution of archdeacon. Ibn-at Tayyib (Xi C.) quotes the Chaldean patriarch Mar Timothy I (VIII C.) addressing the archdeacon of India as the ''head of the faithful of India.'' European missionaries also testify that ''he was the prince and head of the Christians of St. Thomas.'' He had the titles ''Archdeacon of India, Archdeacon and Gate of All India, Governor of India'' and so on. According to a document kept in the National Library of Lisbos. ''The Archdeacon, the first among the 72 princes of Perumpatapil (Cochin), was the one to crown the king of Cochin so that the king would be recognised in the country.''
Even when there more Chaldean bishops, it seems that there was only one archdeacon. He was always a native and represented the Christians for their socio-political purposes. Father Valignano writes that the archdeacon was even more powerful than the chaldean metropolitans. He was the president of the 'GeneralYogam' (assembly) of the Christians and was the executor of its decisions. Although the office of the archdeacon was not hereditary, the Pakalomattam family, originally from Palayur, claimed a number of archdeacons'' (The Juridical Sources of The Syro - Malabar Church, P- 37, 38).
I I സഭയിലെ ആധ്യാത്മിക ശുശ്രൂഷ
a) കത്തനാരന്മാര്‍: ഓരോ പള്ളികളിലും ആധ്യാത്മിക ശുശ്രൂഷ നടത്തുന്നതിനായി കത്തനാരന്മാര്‍ (വൈദികര്‍) നിയമിക്കപ്പെട്ടി രുന്നു. വൈദികരുടെ നിയമനത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചും ചരിത്രകാരന്മാര്‍ എഴുതുന്നു:
റവ.ഡോ. സേവ്യര്‍ കൂടപ്പുഴ: ''വൈദികര്‍ രൂപതയ്ക്കുവേണ്ടിയല്ല ഇടവകയ്ക്കുവേണ്ടിയാണു പട്ടമേറ്റിരുന്നത്. വിവാഹജീവിതം നയിക്കുന്നവര്‍ക്കും വൈദികപട്ടം നല്കിയിരുന്നു. പൗരസ്ത്യസഭകളിലെല്ലാംതന്നെ ഇന്നും ഈ പാരമ്പര്യം നിലവിലുണ്ട്. ഇന്നത്തേതുപോലുള്ള സെമിനാരിപരിശീലനം അന്നില്ലായിരുന്നു. പോര്‍ട്ടുഗീസുകാരുടെ വരവിനുശേഷമാണ് ഈ രീതി നടപ്പിലായത്. ഇടവക പ്രതിനിധികള്‍ 'ദേശക്കുറി' നല്കി വൈദികവിദ്യാര്‍ഥിയെ മെത്രാന്റെ പക്കലയയ്ക്കും. അതുവഴി ആ വിദ്യാര്‍ഥിയുടെ പഠനചെലവ് വഹിക്കുവാനുള്ള ഉത്തരവാദിത്വവും അവര്‍ ഏറ്റെടുക്കുന്നു. 'മല്പാന്മാരുടെ' ശിക്ഷണത്തിലായിരുന്നു അവര്‍ വിദ്യാഭ്യാസം നടത്തിയിരുന്നത്. ഇതു ഗുരുകുലരീതിയിലുള്ള പരിശീലനമായിരുന്നു. പരിശീലനത്തിനു പ്രത്യേക സമയദൈര്‍ഘ്യമൊന്നുമില്ലായിരുന്നു. പട്ടം സ്വീകരിക്കാന്‍ യോഗ്യരാണെന്നു കാണുന്നവരെ മല്പാന്റെയും ആര്‍ച്ചുഡീക്കന്റെയും പള്ളിയോഗത്തിന്റെയും ശുപാര്‍ശയനുസരിച്ച് മെത്രാന്‍ പൗരോഹിത്യത്തിലേയ്ക്കുയര്‍ത്തും. പട്ടം സ്വീകരിച്ചുവരുന്ന വൈദികര്‍, തന്നെ അയച്ച ഇടവകയില്‍ സേവനമനുഷ്ഠിക്കുന്നു'' (ഭാരതസഭാചരിത്രം, പേജ് 194).
സഭാചരിത്രകാരനായ ഫാ. കൂടപ്പുഴയുടെ അഭിപ്രായത്തോട് മറ്റെല്ലാ ചരിത്രകാരന്മാരും യോജിക്കുന്നുണ്ട്. ഓരോ പള്ളിയിലും ആധ്യാത്മിക ശുശ്രൂഷ ചെയ്തിരുന്ന വൈദികര്‍ക്ക് പള്ളിയുടെ ഭരണത്തില്‍ പ്രത്യേകമായ അധികാരമൊന്നുമുണ്ടായിരുന്നില്ല. ഇടവകയോഗത്തില്‍, ദേശത്തുപട്ടക്കാരില്‍ പ്രായംകൂടിയ ആളാണ് അധ്യക്ഷത വഹിച്ചിരുന്നത് എന്നുമാത്രം. ആധ്യാത്മിക ശുശ്രൂഷകള്‍ക്കായി പള്ളിയില്‍നിന്നും അവര്‍ക്ക് ജീവിതസന്ധാരണത്തിനുള്ള സാമ്പത്തികസഹായം ചെയ്തുപോന്നു.
റവ.ഡോ. ജോസഫ് തെക്കേടത്ത് (സഭാചരിത്രകാരന്‍):  ''Up to the time of that synod all the priests attached to a Church had the same rights and duties. Hence in the sixteenth century there was no question of any one of them being considered the pastor or parish priest of the place with the rest functioning as his assistance. Neverthless the seniormost priest was held in greater reverence'' (History of Christianity in India, P- 26).
മാര്‍ ആന്‍ഡ്രൂസ് താഴത്ത്: 'Priests were generally ordained for a parish and were called Desattu Pattakkar. Outside the church they were not much different from the laymen in their dress......
The Priests were from respectable families and were generally married. they were ordained for a parish after getting the desakkuri or the approval of the parish Assembley called Yogam' (The Law of Thomas, P-39).
b) മെത്രാന്മാര്‍: നാലാം നൂറ്റാണ്ടോടുകൂടി പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാര്‍ നടത്തിയ ക്രൈസ്തവ പീഡനത്തെതുടര്‍ന്ന് പേര്‍ഷ്യയില്‍ നിന്നും ക്രൈസ്തവര്‍ കേരളത്തില്‍ കുടിയേറിപ്പാര്‍ത്തു. തുടര്‍ന്ന് പേര്‍ഷ്യയില്‍നിന്നും മെത്രാന്മാര്‍, അവരുടെ പീഡിതസഭയ്ക്കുവേണ്ടി സാമ്പത്തികസഹായം അഭ്യര്‍ഥിക്കുന്നതിനായി കേരളത്തില്‍ എത്തുക പതിവായിരുന്നു. അവരെ കേരളത്തിലെ ക്രൈസ്തവര്‍, ഭാരതത്തിന്റെ ആതിഥ്യമര്യാദയനുസരിച്ച് പള്ളികളില്‍ പ്രവേശിപ്പിക്കുകയും ആരാധന നടത്താന്‍ അനുവദിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, പീഡിത സഭയ്ക്കുവേണ്ടി കേരളത്തിലെ ക്രൈസ്തവര്‍ ഉദാരമായ സംഭാവനയും നല്കിപ്പോന്നു. എന്നാല്‍, ഇവര്‍ക്ക് പള്ളികളുടെ സാമ്പത്തിക ഭരണത്തിന്റെമേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല.
കേരളക്രൈസ്തവരുടെ അധികാരസംവിധാനത്തെക്കുറിച്ച് ആഴമായി പഠിച്ച റവ.ഡോ. ജോസ് കുറിയേടത്ത് മെത്രാന്മാരുടെ അധികാരത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു:
'To the question whether the bishops were involved in the temporal administration of the community, historians almost unanimously say that the bishops exercised no such powers execpt perhaps in rare and unusual situations, and that the actual administration of the socio-temporal matters of the community was normally in the hands of an Archdeacon and Yogam'' (Authority in the Catholic Community in Kerala, P-86).
റവ.ഡോ. കുറിയേടത്തിന്റെ ഈ അഭിപ്രായത്തോട് മറ്റ് എല്ലാ ചരിത്രകാരന്മാരും യോജിക്കുന്നുണ്ട്.
I I I മാര്‍ത്തോമ്മായുടെ നിയമം (Law of Thomas)
ഇന്ത്യന്‍ ക്രൈസ്തവരുടെ ഘടനാസമ്പ്രദായത്തെയും ഭരണവ്യവസ്ഥയെയും 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' എന്നാണ് വിവരിച്ചുപോന്നത്. ഈ പരമ്പരാഗത നിയമത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ പറയുന്നു.
മാര്‍ ജോസഫ് പവ്വത്തില്‍: ''The sum total of their particular theological heritage was expressed by the phrase 'Law of Thomas' (Thommayude Margam) which implied their Christian heritage specifically expressed in the entire life style of their Church. Thommayude Margam was a dynamic expression of a living theology'' (Acts of the Synod of Bishops of the Syro-Malabar Church, P - 71).
മാര്‍ ആന്‍ഡ്രൂസ് താഴത്ത്: ''The Law of Thomas: The Thomas Christians always cherished with pride the idea that they had the 'See of Thomas' and that their Church was governed by the 'Law of Thomas'. This idea grew stronger when they came into contact with the western Christian way of life (Latian customs and Laws). By the term 'Law of Thomas' they meant the customs and laws (consuetudines) which they received through tradition since the time of their Apostle Thomas'' (The Juridical Sources of The Syro-Malabar Church, P- 9).
റവ.ഡോ. സേവ്യര്‍ കൂടപ്പുഴ: ''The existence of the church of the Thomas Christians outside the Graeco-Roman world prepared the background to develop her own ecclesial style which is generally called the   'Law of Thomas' (Ecclesial Identity of the Thomas Christians, P- 65).
dh.-tUm. ¹mknUv s]mSn-]md: ''The Individuality of the Malabar Church as expressed in its autonomy mentioned above, the East Syriac Liturgy, the Christianised Hindu customs etc. were all The Law of Thomas for the Malabarians. This Law of Thomas made the Malabar Church fully at home in the Indian soil from both the religious and cultural points of view. The peculiar characteristics of the Individuality of the Malabar Church was entirely Indo-Oriental.
It is to be regretted that by the end of the 16th and the beginning of the 17th century the Individuality of the Malabar Church was 'de jure' suppressed and disfigured. The Portuguese policy towards the Malabar Church was responsible for this.
The Portuguese began their commercial and missionary activities in Malabar in the 16th century. Goa, which was a Portuguese bishopric since 1534, became an archbishopric in 1558. Cochin in Malabar, erected in 1558 as a Portuguse bishopric, was Goa's suffragan see. Both were under the Padroado (Patronage) of the Portuguese crown.
In the eyes of the Portuguese The Law of Thomas of the Malabar Church and all that it comprised were heresy and superstition. Their policy was to make the Malabarians Latin in Rite and to put them under their Padroado Latin jurisdiction. Some of the East Syrian bishops who were in Malabar in the 16th century were treated by the Portuguese as Catholics and some others as heretics. The Malabarians stood aganist the Latinisation of their Rite and even against their own children whom the Portuguese had ordained priests in the Latin Rite. Even before Goa became an archdiocese the Portuguese contended that the bishop of Goa was the bishop of Malabar and of the whole of India'' (The Malabar Christians, P- 3, 4).
ഇന്ത്യന്‍ സഭയുടെ ഭരണസമ്പ്രദായം സുവിശേഷാധിഷ്ഠിതമായിരുന്നു എന്ന് സഭാചരിത്രകാരനായ റവ.ഡോ. സേവ്യര്‍ കൂടപ്പുഴ വ്യക്തമാക്കുന്നു: ''ഇവിടുത്തെ സഭാഭരണം തികച്ചും ഏതദ്ദേശീയമായിരുന്നു. ആര്‍ച്ചുഡീക്കന്മാരും പള്ളിയോഗവുമെല്ലാം ഇവിടുത്തെ സംസ്‌കാരത്തിനും ആചാരത്തിനും യോജിച്ച രീതിയിലുള്ളവയായിരുന്നു. വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവനം ചെയ്തു നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന 'പാരീഷ് കൗണ്‍സിലിനെ'ക്കാള്‍ മെച്ചപ്പെട്ട സംവിധാനം 'പള്ളിയോഗമെന്ന' പേരില്‍ നമ്മുടെ പൂര്‍വ്വികന്മാര്‍ പണ്ടുമുതല്‍ നടപ്പിലാക്കിയിരുന്നുവെന്നത് നമുക്ക് അഭിമാനാര്‍ഹമാണ്. എന്നാല്‍, സ്വന്തം പാരമ്പര്യമറിയാതെ പുതുതായി 'പാരീഷ് കൗണ്‍സില്‍' ഉണ്ടാക്കിയ സ്ഥലങ്ങളുമുണ്ട്. ചരിത്രത്തിന്റെ നെട്ടോട്ടത്തില്‍ നമ്മുടെ അതുല്യവും അമൂല്യവുമായ പാരമ്പര്യങ്ങള്‍ പലതും പൊയ്‌പ്പോയി. അവയെ കഴിയുന്നത്ര പുനഃസ്ഥാപിക്കുവാന്‍ നമുക്കു കടമയുണ്ട്. പല ഇടവകകള്‍ ചേര്‍ന്ന് പൊതുവായി സഭാകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന പൊതുയോഗങ്ങളും പുനര്‍ജ്ജീവിപ്പിക്കേണ്ടതത്രേ. പാശ്ചാത്യസഭയില്‍ 'പാസ്റ്ററല്‍ കൗണ്‍സില്‍' എന്ന പേരില്‍ ഒരു സംവിധാനത്തിനു രൂപം കൊടുത്തതോടെ ഇവിടെയും പാസ്റ്ററല്‍ കൗണ്‍സിലിനു രൂപംകൊടുത്തിട്ടുണ്ട്. ഈ രംഗത്തും മഹത്തായ പൈതൃകമെന്തെന്നറിയാത്ത സഭാനേതൃത്വം പാശ്ചാത്യരെ അന്ധമായി അനുകരിച്ച് ഇവിടുത്തെ അപ്പസ്‌തോല സഭയെ ബലഹീനമാക്കുകയാണ്. തനതായ പാരമ്പര്യങ്ങളെ ബഹുമാനിക്കാന്‍ വിജ്ഞാനവും വിശുദ്ധിയും ആവശ്യമത്രേ'' (ഭാരതസഭാചരിത്രം, പേജ് 199).
പള്ളിനിയമത്തിന്റെ ആവശ്യകത
ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് അവരുടേതായ പള്ളി ഭരണ സമ്പ്രദായം ഉണ്ടായിരുന്നു എന്ന് നാം കണ്ടു. അത് സുവിശേഷത്തിലും ആദിമ ക്രൈസ്തവരുടെ പാരമ്പര്യത്തിലും സ്വയമേവ രൂപംകൊടുത്തതുമായിരുന്നു. എന്നാല്‍, പാശ്ചാത്യസഭകളുമായുള്ള ബന്ധത്തില്‍ ഈ തനതായ പാരമ്പര്യങ്ങള്‍ എല്ലാംതന്നെ കേരളത്തിലെ എല്ലാ സഭകള്‍ക്കും നഷ്ടമായി. പോര്‍ട്ടുഗീസുകാരുടെ ആഗമനത്തിനുശേഷം വിദേശ മത ഭരണാധികാരം കേരളസഭയുടെമേല്‍ കടന്നുകയറ്റം നടത്തുകയുണ്ടായി. ഈ കടന്നുകയറ്റത്തിന്റെ ഫലമായി ഭാരതക്രൈസ്തവരുടെ തനതായ സഭാഘടന എങ്ങനെ നഷ്ടപ്പെട്ടുവെന്ന് ചരിത്രകാരന്മാര്‍ എഴുതുന്നു:
മാര്‍ ജോസഫ് പവ്വത്തില്‍: ''The padorado and propaganda bishops from the West established themselves in India in the sixteenth century, contemporaneously with colonial expansion. Full ecclesial communion was mutually recognized but within a century the Latin Church had deprived Thomas Christians of their hierarchy, mutilated the liturgy, and propagated a Western form of theological and spiritual formation with the intention, on the part at least of some Latin ecclesiastics, of completely conforming them to the Latin practices. This process, unfortunately, continues even today. The hankering after these artificial elements introduced by the prelates from the West is an evidence of a mental enslavement to the recent past'' (Acts of the Synod of Bishops of the Syro - Malabar Church, P- 71).
റവ.ഡോ. സേവ്യര്‍ കൂടപ്പുഴ: ''Unfortunately the Church in India from the 16th century inherited foreign tradition of religious authority with a juridical emphasis. The association with the Portuguese marked the beginning of this new tradition which was found in conflict with the ''Law of Thomas'' (Ecclesial Identity of St. Thomas Christians, P- 84).
ജോസ് കുറിയേടത്ത്: ''As the authoritarian rule of the foreigners got entrenched in Kerala, the structures of administration - mainly the office of the archdeacon and of the yogam - underwent substantial changes'' (Authority in the Catholic community in Kerala, P- 130)
''The bishop and his vicar were all powerful, subject only to control from above. Though there was a parish council (yogam) it was purely an advisory body. The vicar enjoyed the power of veto over any decisions of the council. The council consisted of only the heads of the influential families in the parish. The common people had no voice in the administration of the parish and were generally uninterested in the matter'' (Ibid, p- 142).
വിദേശ സഭകളുടെ, പ്രത്യേകിച്ചും പാശ്ചാത്യസഭയുടെ കടന്നാക്രമണത്തിന്റെ ഫലമായി ഇന്ത്യയിലെ അതിപുരാതന ക്രൈസ്തവര്‍ക്ക് അവരുടെ പൂര്‍വ്വ സഭാഘടനാ സമ്പ്രദായം നഷ്ടപ്പെടുകയുണ്ടായി. ഈ വിദേശസഭയുടെ ഇന്ത്യന്‍ പ്രവേശനം പാശ്ചാത്യ കൊളോണിയലിസത്തിന്റെ ഭാഗമായിരുന്നു.
ക്രൈസ്തവസമുദായത്തിന്റെ തനതായ സഭാഘടന എങ്ങനെ നഷ്ടപ്പെട്ടു?
അതിപുരാതനമായതും സുവിശേഷാധിഷ്ഠിതവുമായ ഇന്ത്യന്‍ ക്രൈസ്തവരുടെ സഭാ ഘടനാസമ്പ്രദായം എങ്ങനെ ഇന്ത്യന്‍ സഭയ്ക്ക് നഷ്ടപ്പെട്ടു എന്നത് പഠിക്കേണ്ടിയിരിക്കുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യംതന്നെ പോര്‍ട്ടുഗീസുകാര്‍ അവരുടെ കൊളോ ണിയല്‍ ലക്ഷ്യങ്ങളുമായി ഇന്ത്യയിലെത്തി. ആദ്യം ഇന്ത്യയില്‍ എത്തിയത് പോര്‍ട്ടുഗീസുകാരായിരുന്നു. അവര്‍ക്ക് കച്ചവട- രാഷ്ട്രീയ ലക്ഷ്യങ്ങളോടൊപ്പം മത കൊളോണിയല്‍ ലക്ഷ്യങ്ങളുമുണ്ടായിരുന്നു.
ഈ കോളോണിയല്‍ ലക്ഷ്യങ്ങളെക്കുറിച്ച് റവ.ഡോ. തോമസ് പള്ളിപ്പുറത്തുകുന്നേല്‍ ഇങ്ങനെ എഴുതുന്നു: ''On 18 June 1452 Pope Nicholas V (1447-1455) by the papal bulls Dum Diversas and Divino Amore granted to the kings of Portugal the power  to conquer the kingdoms of  Mohammedans and pagans, and to possess temporal goods; and it insisted on the spread of the kingdom of God among the conquered. The same Pope on 8 January 1454 by his Bull Romanus Pontifex declared that the lands already discovered or to be discovered would belong to the kings of Portugal in perpetuity but they should pledge themself in all places, islands, and territories, already acquired or to be acquired, to build the churches, monasteries and other religious foundations and to send missionaries. In 1455 Pope Calixtus III (1455 - 1458) by his bull Inter Caetera confirmed the Bull of Pope Nicholas, Romanus Pontifex and granted the kings of Portugal Jurisdiction over all lands beyond the seas. Pope Leo X (1513-1521) by Dum Fidei Constantium, dated 7 June 1514, extended the royal patronage of Portugal to the lands already conquered and still to be conquered.
The papal bull Aequum Reputamus of Paul III (1534-1549) of 3 November 1534, erecting the diocese of Goa, became the source and foundation of the royal patronage of Portugal in India. The king had the right to present candidates for a benefice or ecclesiastical dignity. He had the duty to erect the churches and monasteries and to keep them in good order. He should provide the churches with vestments, furniture, etc. He should also send missionaries from Europe to lands beyond the seas supply sufficient number of priests for the Churches and monasteries and maintain them.
Thus the kings of Portugal became the colonial patrons of the Churches in the Missions. Their missionary task was considered as an obligation which at the same time also conferred many privileges. The missionaries had to take an oath before they left for the missions promising.
1. Loyalty to Portugal in all countries.
2. To inform of any activity against the king.
3. To uphold the rights and privileges granted to the kings of Portugal by the Popes.
4. To recognize patriarchs, bishops and ecclesiastical superious appointed by the Pope only after they were presented by the king of portugal.
5. To accept all the Apostolic letters wherein the rights and privileges of the royal patronage of Portugal were asserted''            (A Double Regime in the Malabar Church (1663-1716), P: 3-5).
മാര്‍പ്പാപ്പായുടെ അധികാരപത്രവുമായാണ് പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയില്‍ ധാരാളം ക്രൈസ്തവര്‍ ഉണ്ടെന്നും, അവര്‍ക്ക് റോമന്‍ മാര്‍പ്പാപ്പായുമായി ഒരു ആധ്യാത്മിക ബന്ധവും ഇല്ലെന്നും പോര്‍ട്ടുഗീസുകാര്‍ മനസ്സിലാക്കി. അവര്‍ക്ക് രണ്ട് ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. (1) രാഷ്ട്രീയമായി ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുക. (2) ഇന്ത്യയിലെ ക്രൈസ്തവരെ (അന്ന് ക്രൈസ്തവര്‍ മുഖ്യമായും കൊച്ചി മുതല്‍ തെക്കോട്ടുള്ള രാജ്യങ്ങളിലായിരുന്നു നിവസിച്ചുപോന്നത്) തങ്ങളുടെ മതഭരണത്തിന്‍ കീഴില്‍ കൊണ്ടുവരിക.
പാശ്ചാത്യ സഭാഘടന മാര്‍പ്പാപ്പായില്‍ കേന്ദ്രീകൃതമായിരുന്നു. മാര്‍പ്പാപ്പായുടെ പ്രതിനിധി എന്ന നിലയില്‍ ഇവിടുത്തെ ക്രൈസ്തവരുടെ ഭരണം പോര്‍ട്ടുഗല്ലിന് ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു. മാത്രമല്ല, ഇന്ത്യയില്‍ 'വേദപ്രചാരം നടത്തി' കൂടുതല്‍ ആളുകളെ ക്രൈസ്തവ മതത്തിലേക്ക് മാനസാന്തരപ്പെടുത്തേണ്ടതുമുണ്ടായിരുന്നു. കേരളത്തിലെ ക്രൈസ്തവരെ അന്നുവരെ അവര്‍ക്ക് ബന്ധമില്ലാതിരുന്ന പാശ്ചാത്യ സഭാഘടനയുടെയും സമ്പ്രദായത്തിന്റെയും കീഴില്‍ കൊണ്ടുവരുന്നതിന് 1599-ല്‍ ഉദയംപേരൂര്‍ സൂനഹദോസ് വിളിച്ചുകൂട്ടി. ഈ സൂനഹദോസ് പാശ്ചാത്യസഭാസമ്പ്രദായമനുസരിച്ചും ഭാരതീയ സഭാഘടനാസമ്പ്രദായമനുസരിച്ചും അസാധുവാണെന്ന് ബിഷപ്പ് ജോനാസ് തളിയത്ത് ഉള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. (കാണുക: The Synod of Diamper, by Jonas Thaliath) ആ സൂനഹദോസില്‍വച്ച് കേരളത്തിലെ ക്രൈസ്തവരുടെ സഭാഘടനാ സമ്പ്രദായം പാശ്ചാത്യസഭയുടെ ഘടനയനുസരിച്ച് പരിവര്‍ത്തിക്കുന്നതിന് പരിശ്രമം ആരംഭിച്ചു. ഇതിനെയാണ് 'ലാറ്റിനൈസേഷന്‍' (Latinization) എന്ന് ബിഷപ്പ് മാര്‍ പവ്വത്തിലും ഫാ. പ്ലാസിഡ് പൊടിപാറയും മറ്റ് അനേകം ചരിത്രകാരന്മാരും വിവരിക്കുന്നത്.
ഇന്ത്യന്‍ സഭാഘടന പൂര്‍ണ്ണമായുംതന്നെ അധികാരവികേന്ദ്രീകൃതമായിരുന്നു എന്നതാണ് പാശ്ചാത്യ സഭാഘടനയും ഇന്ത്യന്‍ സഭാഘടനയും തമ്മിലുള്ള വ്യത്യാസം. ഇന്ത്യയിലെ ഓരോ പള്ളിയും സ്വതന്ത്ര ഭരണമേഖലയായിരുന്നു. പള്ളിയുടെമേല്‍ ആധ്യാത്മിക ശുശ്രൂഷകരായ ജാതിക്കുകര്‍ത്തവ്യന്‍, മെത്രാന്‍, പുരോഹിതര്‍ എന്നിവര്‍ക്ക് യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. എന്നാല്‍ പാശ്ചാത്യസഭയില്‍ എല്ലാ അധികാരങ്ങളും മെത്രാനില്‍ കേന്ദ്രീകൃതമായിരുന്നു. മെത്രാനെ നിയമിച്ചിരുന്നത് റോമായും പോര്‍ട്ടുഗല്ലും തമ്മിലുള്ള ഉടമ്പടിയനുസരിച്ച്, പോര്‍ട്ടുഗീസ് രാജാവായിരുന്നു.
ഉദയംപേരൂര്‍ സൂനഹദോസിനുശേഷം പാശ്ചാത്യമെത്രാന്മാര്‍ പാശ്ചാത്യസഭാഘടനയനുസരിച്ചുള്ള അധികാരം പള്ളികളുടെമേല്‍ പ്രയോഗിച്ചതിന്റെ ഫലമായിരുന്നു 1653-ലെ കൂനന്‍കുരിശ് സത്യം. കൂനന്‍കുരിശ് സത്യത്തിന്റെ ലക്ഷ്യം, മെത്രാന്‍ കേന്ദ്രീകൃത സഭാവ്യവസ്ഥയെ പൂര്‍ണ്ണമായും നിരാകരിക്കുക എന്നതായിരുന്നു. വിദേശ മെത്രാന്മാര്‍ ഇന്ത്യന്‍ സഭാഘടനാസമ്പ്രദായത്തിന്റെ ആണിക്കല്ലായ ജാതിക്കുകര്‍ത്തവ്യന്റെ അധികാരങ്ങളെ ഇല്ലാതാക്കുന്നതിനായിരുന്നു ആദ്യമായി പരിശ്രമിച്ചത്. ജാതിക്കുകര്‍ത്തവ്യന്റെ അധികാര വ്യവസ്ഥയെ പൂര്‍ണ്ണമായി തകര്‍ത്തുകൊണ്ട് വിദേശ മെത്രാന്മാര്‍ ആ സ്ഥാനം പിടിച്ചെടുത്തു.
ഉദയംപേരൂര്‍ സൂനഹദോസിനുശേഷം പോര്‍ട്ടുഗീസുകാര്‍ കേരളസഭയില്‍ നിയമിച്ച റോസ് മെത്രാന്‍ ക്രോഡീകരിച്ച 'റോസിന്റെ നിയമാവലി'യില്‍ മെത്രാന്റെയും വികാരിമാരുടെയും അവകാശങ്ങളെക്കുറിച്ച് ദീര്‍ഘമായി പ്രതിപാദിക്കുന്നുണ്ടെങ്കിലും പള്ളിയോഗത്തെക്കുറിച്ചോ പള്ളിയോഗത്തിന്റെ അധികാരത്തെക്കുറിച്ചോ ഒന്നുംതന്നെ പറയുന്നില്ല എന്നോര്‍ക്കുക. മാത്രമല്ല, അന്നുവരെ ക്രൈസ്തവസമൂഹത്തിന്റെ തലവനായിരുന്ന ജാതിക്കുകര്‍ത്തവ്യന്റെ അധികാരത്തെക്കുറിച്ചും ഒന്നുംതന്നെ പറയുന്നില്ല. ജാതിക്കു കര്‍ത്തവ്യനെക്കുറിച്ച് റോസിന്റെ നിയമാവലിയില്‍ ആകെയുള്ള പരാമര്‍ശം താഴെ കൊടുക്കുന്നു:
''സംസാരങ്ങള്‍ ഒക്കയും മെത്രാനതന്നെ തീര്‍പ്പാന്‍ സാധ്യമല്ലല്ലൊ-എന്നതുകൊണ്ട എല്ലാവരിടെ സംസാരങ്ങള്‍ കെള്‍പ്പാനാനിട്ട ഒര ശരീരത്തെ എല്ലാ ഇടവകക്കും കല്പിച്ചിട്ടുണ്ട - എന്നാല്‍ അര്‍ക്കദിയാക്കൊനത്രെ ഇയിടവകയില്‍ ആകുന്നു-തനിക്കു വശമല്ലംകില്‍ - മെത്രാന്‍ കല്പിച്ച മറ്റൊര ശരീരത്തിന്റെ പക്കല്‍ ആക്കിക്കൊള്ളാം-'' (രണ്ട് പ്രാചീന ഗദ്യകൃതികള്‍, സ്‌കറിയാ സക്കറിയാ എം.എ., പേജ് 173). റോസിന്റെ നിയമാവലിയിലൂടെയാണ് പാശ്ചാത്യസഭയുടെ ഘടനാസമ്പ്രദായം ഇന്ത്യന്‍ ക്രൈസ്തവരുടെമേല്‍ കെട്ടിവച്ചത്. ഇതിനെ എതിര്‍ത്തുകൊണ്ടാണ് കൂനന്‍കുരിശ് സത്യവും സഭയില്‍ പിളര്‍പ്പും ഉണ്ടായത്.
സഭ പാശ്ചാത്യ - ഭാരതീയ വീക്ഷണത്തില്‍
പാശ്ചാത്യവീക്ഷണത്തില്‍ ഭൗതികഭരണവും ആധ്യാത്മിക ശുശ്രൂഷയും മെത്രാന്മാരിലും പുരോഹിതരിലും നിക്ഷിപ്തമായിരുന്നു. ഭാരതീയ വീക്ഷണത്തില്‍ ഭൗതികഭരണവും ആധ്യാത്മിക ശുശ്രൂഷയും രണ്ടായിരുന്നു. ഭൗതിക ഭരണത്തില്‍ ഉപദേശാധികാര മല്ലാതെ മെത്രാന്മാര്‍ക്കോ പുരോഹിതര്‍ക്കോ ഭരണാധികാരം ഉണ്ടായിരുന്നില്ല (കാണുക: അപ്പോസ്തല പ്രവര്‍ത്തികള്‍ 6: 2-4). പാശ്ചാത്യസഭയുടെ അധികാരക്രമമനുസരിച്ച് ഇടവകകള്‍ രൂപതയുടെ ഭരണവിഭാഗങ്ങളാണ്. രൂപതാ ഭരണത്തിലോ ഇടവകകളുടെ ഭരണത്തിലോ വിശ്വാസികള്‍ക്ക് നിര്‍ണ്ണായകമായ യാതൊരു സ്വാധീനവും ഇല്ല. ഭാരതീയ വീക്ഷണത്തില്‍ രൂപതകള്‍ ഇടവകയുടെ കൂട്ടായ്മകളാണ്. ഇടവകയ്ക്ക് സ്വയംഭരണാവകാശം ഉണ്ടായിരുന്നു. പള്ളികളുടെമേല്‍ ആധ്യാത്മികശുശ്രൂഷകര്‍ക്ക് ഉപദേശാധികാരമല്ലാതെ ഭരണാവകാശം ഉണ്ടായിരുന്നില്ല.
'ചര്‍ച്ച് ആക്ട്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭാരതീയമായ ഈ പാരമ്പര്യവും വീക്ഷണവും സഭയുടെ ഭൗതിക ഭരണത്തില്‍ പുനര്‍നിവേശിപ്പിക്കുക എന്നതാണ്.
'ചര്‍ച്ച് ആക്ടി'ന്റെ രൂപരേഖ എന്തായിരിക്കണം എന്ന്
വ്യാപകമായി ചര്‍ച്ച ചെയ്യേണ്ടതിന്നായി രൂപരേഖയുടെ അടിസ്ഥാന ഘടകങ്ങള്‍ താഴെ കൊടുക്കുന്നു.
(1) ഇടവകയോഗത്തിനായിരിക്കും പള്ളിയുടെയും പള്ളിഭണത്തിന്റെയും പൂര്‍ണ്ണമായ അധികാരം.
(2) മാമ്മോദീസായിലൂടെയോ, പള്ളിയോഗത്തിന്റെ അംഗീകാരത്തോടുകൂടിയോ പള്ളിയില്‍ അംഗമാകുന്ന, 18 വയസ്സ് പൂര്‍ത്തിയായ എല്ലാ അംഗങ്ങളും പള്ളിയുടെ പൊതുയോഗത്തില്‍ അംഗങ്ങളായിരിക്കും.
(3) പൊതുയോഗത്തിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് നിയമപരമായി തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയായിരിക്കും പള്ളിയുടെ ഭൗതിക സമ്പത്തുകളുടെ ഭരണം നടത്തുക. ഭരണസമിതിയുടെ മൂന്നിലൊന്നു സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കണം. പള്ളി പൊതുയോഗത്തിന്റെയും ഭരണസമിതി യോഗത്തിന്റെയും എക്‌സ്ഒഫീഷ്യാ അധ്യക്ഷന്‍ പള്ളിവികാരി ആയിരിക്കും. എന്നാല്‍ ഏതെങ്കിലും ഒരു പ്രശ്‌നത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തുമ്പോള്‍ തുല്യ വോട്ടുകള്‍ ലഭിക്കുന്ന അവസരത്തില്‍ മാത്രമേ അധ്യക്ഷന് വോട്ടവകാശം വിനിയോഗിക്കാന്‍ അവകാശമുണ്ടാകൂ.
(4) വികാരിയെ നിയമിക്കുന്നത് അതത് സഭയിലെ മെത്രാന്മാരായിരിക്കും. എന്നാല്‍, വികാരിയായി നിയോഗിക്കപ്പെടുന്ന പുരോഹിതന്‍ പള്ളിയുടെ ഭരണസമിതിയ്ക്ക് അസ്വീകാര്യനാണെങ്കില്‍, മറ്റൊരാളെ നിയമിക്കണമെന്ന് മെത്രാനോട് ആവശ്യപ്പെടാന്‍ ഭരണ സമിതിയ്ക്ക് അവകാശമുണ്ടായിരിക്കും. ഒരു വികാരിയുടെ പ്രവര്‍ ത്തനങ്ങള്‍ അസ്വീകാര്യമാണെന്ന് തോന്നിയാല്‍, വികാരിയെ തിരിച്ചുവിളിയ്ക്കാന്‍ ഭരണസമിതിയ്ക്ക് ഭൂരിപക്ഷ അഭിപ്രായപ്രകാരം മെത്രാനോട് ആവശ്യപ്പെടാവുന്നതാണ്.
രൂപത
പള്ളികളിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച്, ഒരോ പള്ളിയില്‍നിന്നും രണ്ടോ രണ്ടിലേറെയോ പ്രതിനിധികളെ രൂപതാസമിതിയിലേയ്ക്ക്  തിരഞ്ഞെടുത്ത് അയയ്ക്കാവുന്നതാണ്. ഇപ്രകാരം രൂപംകൊടുക്കുന്ന രൂപതാ സമിതികളില്‍നിന്നും തിരഞ്ഞെടു ക്കപ്പെടുന്ന രൂപതാ ഭരണസമിതിയായിരിക്കും രൂപതയുടെ വസ്തു വകകളെയും സ്ഥാപനങ്ങളെയും ഭരിക്കുന്നത്. ആവശ്യമെങ്കില്‍ ഉപസമിതികളെ നിയമിക്കാവുന്നതാണ്. രൂപതാ പൊതുയോഗത്തിന്റെയും രൂപതാ ഭരണസമിതിയുടെയും അധ്യക്ഷന്‍ മെത്രാനായിരിക്കും. ഏതെങ്കിലും പ്രമേയം വോട്ടിനിടേണ്ടിവരുമ്പോള്‍ തുല്യ വോട്ടുകള്‍ ലഭിച്ചാല്‍ ഭരണസമിതി അധ്യക്ഷനായ മെത്രാന് കാസ്റ്റിംഗ് വോട്ട് ചെയ്യാവുന്നതാണ്. അതത് സഭകളുടെ ഇന്നുള്ള നിയമം അനുസരിച്ച് മെത്രാനെ നിയമിക്കാവുന്നതാണ്. എന്നാല്‍, മെത്രാന്‍ ആരായിരിക്കണം എന്നുള്ള അഭിപ്രായം രൂപതാ ഭരണസമിതിയ്ക്ക് നിയമനാധികാരികളോട് ശുപാര്‍ശചെയ്യാന്‍ അവകാശമുണ്ടായിരിക്കും. മൂന്ന് പേരുടെ ലിസ്റ്റ് നിയമനാധികാരിയ്ക്ക് നല്കാന്‍ രൂപതാ സമിതിയ്ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.
മെത്രാന്‍ രൂപതയുടെ ആധ്യാത്മികശുശ്രൂഷ നടത്താന്‍ നിയോഗിതനാണ്. അതിനാവശ്യമായ സാമ്പത്തിക സംവിധാനം നല്‍കാനുള്ള അധികാരം രൂപതാ ഭരണസമിതിയ്ക്കായിരിക്കും. രൂപതാ  ഭരണസമിതിയില്‍ അഞ്ച് പേരില്‍ കുറയാത്ത അംഗങ്ങളുള്ള ഫിനാന്‍സ് കമ്മറ്റി ഉണ്ടായിരിക്കേണ്ടതാണ്.
രൂപതാസമിതിയുടെ തീരുമാനം വീറ്റോ ചെയ്യാന്‍ രൂപതാമെത്രാന് അധികാരമുണ്ടായിരിക്കുന്നതാണ്. അതിനുള്ള കാരണങ്ങള്‍ രൂപതാമെത്രാന്‍ വ്യക്തമായി എഴുതി, ഒരു സന്ദേശമായി രൂപതാസമിതിയ്ക്ക് നല്‌കേണ്ടതാണ്. എന്നാല്‍, പ്രസ്തുത തീരുമാനംരൂപതാസമിതി പുനര്‍ചര്‍ച്ചചെയ്ത് വീണ്ടും മെത്രാന് സമര്‍പ്പിച്ചാല്‍ ആ തീരുമാനം അന്തിമമായിരിക്കും.
ഒരു സഭയില്‍ പല മെത്രാന്മാരുണ്ടെങ്കില്‍ ആ മെത്രാന്മാര്‍ക്ക് സഭയുടെ പൊതുവായ കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സിനഡുകള്‍ രൂപീകരിക്കാവുന്നതാണ്. എന്നാല്‍ ഈ സിനഡുകള്‍ക്ക് സഭയുടെ ഭൗതികഭരണത്തിന്റെമേല്‍ യാതൊരു അധികാരാവകാശങ്ങളും ഉണ്ടായിരിക്കുന്നതല്ല.
ഇടവകകളുടെയും രൂപതകളുടെയും സമ്പത്തും സ്ഥാപനങ്ങളും ഭരിക്കുന്നതിനുള്ള ചട്ടങ്ങള്‍ ചര്‍ച്ച് ആക്ടിന് വിധേയമായി രൂപം കൊടുക്കുന്നതിന് അതത് രൂപതാ പൊതുയോഗത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.
ചര്‍ച്ച് ട്രൈബ്യൂണല്‍
പള്ളികളുടെ ക്രമമായ നടത്തിപ്പിനും, ഇതു സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും തീരുമാനിക്കുന്നതിനുമായി ഒരു ചര്‍ച്ച് ട്രൈബ്യൂണലിനെ നിയമിക്കേണ്ടതാണ്. ഹൈക്കോടതി ജഡ്ജിയോ, റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയോ ആയിരിക്കണം ട്രൈബ്യൂണലിന്റെ ചെയര്‍മാന്‍. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള, ജോലിയിലിരിക്കുന്നവരോ, റിട്ടയര്‍ ചെയ്തവരോ ആയ നാല് ജഡ്ജിമാരായിരിക്കും അംഗങ്ങള്‍. ഈ അഞ്ചംഗ ട്രൈബ്യൂണലിനെ നിയമിക്കാനുള്ള അധികാരം, ചീഫ് ജസ്റ്റീസിന്റെ ശുപാര്‍ശപ്രകാരം സംസ്ഥാന ഗവര്‍ണ്ണര്‍ക്കായിരിക്കും. നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ആറ് മാസത്തിനുള്ളില്‍ എല്ലാ പള്ളികളുടെയും സമ്പത്തും സ്ഥാപനങ്ങളെയും സംബന്ധിച്ച വിവരം ട്രൈബ്യൂണലില്‍ സമര്‍പ്പിക്കേണ്ടതാണ്. ഓരോ പള്ളിയും ഏത് സഭയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതും ഈ വിവരണത്തില്‍ കാണിക്കേണ്ടതുണ്ട്. ട്രൈബ്യൂണലിന്റെ രൂപഘടനയും അധികാരങ്ങളും കൂടുതല്‍ വിചിന്തനത്തിന്റെ ഫലമായി നിര്‍ണ്ണയിക്കാവുന്നതാണ്. ട്രൈബ്യൂണലിന്റെ തീരുമാനങ്ങളില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടങ്കില്‍ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.
ഈ ആക്ടില്‍ അടിസ്ഥാനപരമായ മൂന്ന് വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കേണ്ടിയിരിക്കുന്നു: (1) പള്ളികളുടെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും പള്ളിപൊതുയോഗത്തിനായിരിക്കും.       (2) സഭയുടെ സാമ്പത്തിക ഭരണം, ഇടവകതലംമുതല്‍ രൂപതാ തലംവരെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളില്‍ നിക്ഷിപ്തമാക്കണം. (3) പള്ളികളുടെ ഭരണത്തില്‍ ഗവണ്‍മെന്റ് ഒരു കാരണവശാലും ഇടപെടാന്‍ പാടില്ല. 
''നിങ്ങളോ, ഇരുട്ടില്‍നിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ അത്ഭുതപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട വര്‍ഗവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാകുന്നു. മുമ്പു നിങ്ങള്‍ ഒരു ജനമായിരുന്നില്ല. ഇപ്പോള്‍ നിങ്ങള്‍ ദൈവജനമായിത്തീര്‍ന്നിരിക്കുന്നു...... എല്ലാ മാനുഷിക അധികാരസ്ഥാപനങ്ങള്‍ക്കും കര്‍ത്താവിനെപ്രതി നിങ്ങള്‍ വിധേയരായിരിക്കണം'' (1 പത്രോ 2: 2- 9, 10, 13).

Monday 2 April 2018

പള്ളികളുടെ ഭൗതികസമ്പത്തിന്റെ ഭരണം സംബന്ധിച്ചുള്ള നിയമം

ആമുഖം
2006 ഒക്‌ടോബര്‍ 14-ാം തീയതി കോട്ടയം ഡി.സി.കിഴക്കേമുറി ഓഡിറ്റോറിയത്തില്‍ ഡോ.എം.വി. പൈലിയുടെ അദ്ധ്യക്ഷതയില്‍ ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്ത് പ്രൊഫ. എന്‍.എം. ജോസഫ്, ഡോ. സ്‌കറിയാ സക്കറിയാ, അഡ്വ. ആന്റോ മാര്‍സെലിന്‍ എന്നിവര്‍ പ്രസംഗിച്ച യോഗത്തിന്റെ തീരുമാനപ്രകാരം ഒരു പള്ളിനിയമത്തിന്റെ ഏകദേശകരടുരൂപം തയ്യാറാക്കാന്‍ തീരുമാനിക്കുകയുണ്ടായി. ഇതു സംബന്ധിച്ച രേഖകള്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായ നിയമോപദേശ സമിതിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇത്തരം ഒരു നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് മറ്റു പല സംഘടനകളും കൃഷ്ണയ്യര്‍ കമ്മീഷന്റെ മുമ്പില്‍ നിവേദനം സമര്‍പ്പിച്ചതായി അറിയുന്നു.
തുടര്‍ന്ന് ഇത്തരമൊരു നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് കൃഷ്ണയ്യര്‍ കമ്മീഷന്‍ ഗവണ്മെന്റിന് ശുപാര്‍ശ നല്‍കിയതായി പത്രത്തില്‍ കാണുകയുണ്ടായി.
ഈ കരടുരേഖ രൂപീകരിച്ചിരിക്കുന്നത് വഖഫ് ആക്ടിന്റെയും ഗുരുദ്വാരാ ആക്ടിന്റെയും ചുവടുപിടിച്ചാണ്. വഖഫ് ആക്ടും ഗുരുദ്വാരാ ആക്ടും ഇന്ത്യയിലെ ഏത് മുസ്ലിം മോസ്‌കിനും ഗുരുദ്വാരയ്ക്കും ബാധകമാണ്. അതുപോലെ ഈ നിയമം എല്ലാ പള്ളികള്‍ക്കും ബാധകമായിരിക്കും. ആദ്ധ്യാത്മികശുശ്രൂഷയും ഭൗതികഭരണവും പൂര്‍ണമായും വേര്‍തിരിച്ച് ക്രിസ്തുവിന്റെ കല്പനയും അപ്പോസ്തലന്മാരുടെ തീരുമാനവും ഭാരതസഭയുടെ പൂര്‍വപാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ടാണ് ഈ നിയമത്തിന് രൂപംകൊടുത്തിരിക്കുന്നത്. ഈ ലക്കം ഓശാനയുടെ മുഖലേഖനത്തില്‍ ഇക്കാര്യം വിശദമാക്കുന്നുണ്ട്. നിങ്ങളേവരുടെയും അഭിപ്രായങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു.
A Church Act, for the administration of the community property of Christians
Statement of objects and reasons:
The Constitution of India permits all persons to have freedom of conscience and the right to freely profess, practise and propagate religion, subject to public order, morality and health and to the other provisions in part III of the Constitution and the State is empowered to regulate or restrict any economic, financial, political or other secular activity which may be associated with religious practice. Article 25(3). Article 26 of the Constitution permits every religious denomination or any section. Therefore the right to own and acquire movable and immovable property and to administer such property in accordance with law.
There are statutory laws to administer the properties of different religious sections such as Hindus, Muslims and Sikhs. So far, no statutory law has been made for the administration of the properties of Christian Churches. According to the traditions of the ancient Christian Community in India.
This enactment is intended to facilitate the administration of the properties of Christian churches.
An Act to provide law for the administration of properties of Christian churches and various denominations thereof and for matters connected therewith.
Be it enacted by  ...... in the year of the Republic of India as follows:
Section - 1 -Short Title. extent and commencement:-
(i) This enactment will be called 'The Church Properties and Institutions Act'
(ii) It extends to the whole of the state of Kerala.
(iii) It shall come into force on such day as would be notified by the government in the official gazette.
1. Definitions:-  In this Act, unless the context otherwise requires;
a) 'Bishop', means a person ordained as Bishop or Episcopa or Metropolitan of a Christian denomination in accordance with the code or rules or regulations of that denomination by whichever name it is called.
b) 'Christian', means any person baptized in accordance with the Christian faith and includes a person professing Christian faith and admitted to the membership of a Christian denomination.
c) 'Church', includes a parish having membership of persons belonging to Christian faith or an association to which parishes are affiliated or an assembly consisting of persons professing Christian faith or congregations of Christian (Explanation-The section known as 'jehovah's witnesses' shall be deemed to the following Christian faith).
d) 'Church Tribunal' means the Tribunal constituted by the government as per Sec. 4 of this Act.
e) 'Episcopal church', means the association of parishes, the head of which is  an ordained bishop or metropolitan and the members whereof believe in the doctrine of Trinity and infant baptism. The following denominations shall be deemed to be Episcopal Churches.
Arche Episcopal Churches is one with an elected or apointed head of the diocesan Bishops of an episcopal Church, Syro Malabar Church, Syro-Malankara Church, Jacobite Syrian, Orthodox Church, Malankara  Syrian Orthodox Church and Marthoma Churches are Arche Episcopal Churches.
1) 'Catholic Church', upholding the Pope of Vatican in Rome as its religious head. There are 3 rites in the Catholic Church with different hierarchies, Latin Church, Syro-Malabar Church and Syro-Malankara Church of which last named churches are Archy Episcopal Churches that the Major Arch Bishop as the head of these denomination.
2) 'Jacobite Syrian Orthodox Church', which upholds patriarch of Antioch now residing in Demascus as the supreme spiritual head.
3) 'Malankara Orthodox Syrian Church' whose head is Catholicose of the East and Malankara Metropolitan residing in the Catholicate Aramana, Devalokam, Kottayam.
4)'Marthoma Church' the head of which is Marthoma Metropolitan residing in Pulatheen, Thiruvalla.
5) Chaldean Syrian Church, known otherwise as Assyrian Church of the East whose head is Catholicose Patriarch, the headquarters of which is at Trichur.
6) The Malabar independent Syrian Church otherwise known as Thozhiyoor Church. Head quarters at Thozhiyoor, Kunnamkulam.
7) The Church of South India with it Synod Centre 5 Whites Road, Royalpettah, Chennai.
8) Anglican Church of India: with a metropolitan synod office: Sachivothama-puram, Kerala.
9) Belivers Church : with head quarters in Thiruvalla.
10) 'Diocese', is an association of various parishes acknowledging authority of a diocesson bishop.
11) 'Government', means the State Government or the Central Government.
12) 'Institution', means any institution established and administered by a parish or diocese or a sui juris Church.
13)  'Non-Episcopal church', means the congregations of believers in Christian faith without having any ordained bishop, whether they believe in infant baptism or not.
14) Congregational Churches. Those Churches who hold that, the Christ is the only head of the Church. The souarigning in the matters of the policy and goverment rools ultimately in the congregations (Catholic ...
15) 'Parish', a portion of a diocese under the spiritual ministry of a priest known as the pastor or parish priest who is charged with the care of the souls of the congregation officially entrusted to him.
16) Seminary. A Special educational institutions, dedicated to the spiritual moral and intellctual formations of the clergy established by a diocese or Major episcopal synod of the Episcopal Churches.
16) Priests those who are ordined for the ministry in Episcopal Churches.
17)  'Prescribed', means prescribed by the rules under this Act.
18) 'Registrar of Churches', the officer designated by the government as Registrar of Churches.
19) 'Worshippers', any person who offer worship in the church of the parish whether or not he is a member of that parish.
Section 3:- The government shall appoint or designate an officer as the Registrar of Churches. He shall maintain a register in the prescribed form in which the names of the dioceses, parishes, institutions and other particulars as may be prescribed are entered.
Section 4:-
The Parish Church :
Membership : All members of the Parish Church who are entered as members at the time of the notification of this act shall be deemed as members of the Parish Church.
a) All those who are born to the members of a Parish and are baptised shall be members of the Church.
b) All women who are given in marriage to members of other Parishes shall loose the membership of parish of origin. But they may be re-admitted to the Church by the Parish Council in case she desires so. All baptised women who are married to the male member of the Parish shall be considered as members of the Parish.
c)  All members of the Church have the right to obtain spiritual and material service from the Parish.
d) All baptised persons, who reside in the geographical area of parish of the visit the Church shall have the right to alter the spiritual services in the Church
Lose of membership
The Parish Council shall have the right to dismiss a member from the Parish for gross violations  with a 75 % majority votes in the Parish Council after giving proper church for the delinquent to explain his or her stand.
The Parish Council shall have the right to admit a member from other parishes to the Parish  with 50 % votes of Parish Council in favour.
All members of the Parish have equal right in the Church.
Adult members: All members who are above 18 years of age irrespective of gender shall be considered as adult members of the parish.
The Administration of the Parish Church
The temporal Administration of the Church of the Parish its movable and immovable wealth and institutions shall be administered by 1) the General Council and 2) Parish Council.
Parish General Council
All adult members of the parish shall be mebers of the general council. The General Council shall meet at least once in an year. The General Council is the competent body to elect the Parish Council. Any expense by the Parish above Rs.1,00,000/- shall have to be undertaken only with the prior sanction by the General Council. President of the Parish Council shall be the president of the General Council. The Treasurer of the Parish Council shall present the budget of the Parish in General Council and sanction obtained. The audit report shall be presented in the General Council every year.
Parish Council :
Their shall be a parish council for every Parish with 21 members elected by the General Council. 1/3 of the members of the Council is to be reserved for the women and 2 members of the Christian backward community in the Church, if there are more than 10 families of the backward Christians.
An election officer may be appointed by the Parish Council for the election. An Election Committe shall be formed by the Council for the division of the constituency and supervising the election.
The parish may be divided in 21 constitutions are the wards reserved for the women. The reserved constituency may be related by drawing act.
The tenure of the Council shall be 4 years. In case any member dies or resigns from the Parish Council, the council may elect another member from that constituency he represented.
The Council shall elect a president from the Council at the first meeting priseded over by the election office.
പ്രസിഡന്റ്
കൗണ്‍സില്‍ യോഗങ്ങളില്‍ അധ്യക്ഷത വഹിക്കുന്നത് പ്രസിഡന്റായിരിക്കും.
കമ്മറ്റി യോഗത്തിന് ഏഴ് ദിവസം മുമ്പും, പൊതുയോഗത്തിന് 15 ദിവസം മുമ്പും യോഗം വിളിച്ചുകൂട്ടുന്നതിനുള്ള അറിയിപ്പ് സെക്രട്ടറി നല്‌കേണ്ടതാണ്.
പള്ളിയില്‍നിന്നും നല്‌കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഒപ്പോടുകൂടി നല്‌കേണ്ടതാണ്.
സെക്രട്ടറി
കൗണ്‍സിലിന്റെ ആദ്യയോഗത്തില്‍ ഒരു സെക്രട്ടറിയെ  തിരഞ്ഞെടുക്കേണ്ടതാണ്.
അധികാരങ്ങള്‍
പള്ളിവക എല്ലാ റിക്കാര്‍ഡുകളുടെയും സൂക്ഷിപ്പുകാരന്‍ സെക്രട്ടറി ആയിരിക്കും. ഇടവക പൊതുയോഗവും കൗണ്‍സില്‍ മീറ്റീംഗും പ്രസിഡന്റിന്റെ അനുവാദത്തോടെ വിളിച്ചുകൂട്ടാനുള്ള അധികാരം സെക്രട്ടറിക്കായിരിക്കും. യോഗ നടപടികളും മിനിട്ട്‌സും എഴുതി സൂക്ഷിക്കുകയും, അടുത്ത യോഗത്തില്‍ വായിച്ച് പാസ്സാക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്വം സെക്രട്ടറിയില്‍ നിക്ഷിപ്തമായിരിക്കും.
ട്രസ്റ്റികള്‍
പള്ളിയുടെ ദൈനംദിന ഭരണച്ചുമതല നടത്തുന്നതിന് നാലു ട്രസ്റ്റിമാരെയാണ് കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കേണ്ടത്. അതില്‍ പ്രായക്രമമനുസരിച്ച്, നാലുകൊല്ലത്തേയ്ക്ക് ട്രസ്റ്റികളില്‍ ഓരോരുത്തര്‍ പള്ളിവക സമ്പത്തിന്റെ ഭരണം നടത്തേണ്ടതാണ്.
ട്രഷറര്‍
പള്ളിയുടെ സാമ്പത്തിക കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ട്രഷറര്‍ ആയിരിക്കും.
പള്ളിവക പണം പാരീഷ് കൗണ്‍സിലിന്റെ തീരുമാനപ്രകാരം, ഷെ ഡ്യൂള്‍ഡ് ബാങ്കിലോ കോ-ഓപ്പറേറ്റീവ് ബാങ്കിലോ നിക്ഷേപിക്കേണ്ടതാണ്.
2000 രൂപയില്‍ കൂടുതല്‍ പണം ട്രഷറര്‍ക്ക് കൈവശം വെക്കാന്‍ അധികാരമുണ്ടായിരിക്കുന്നതല്ല.
പള്ളിവക ബാങ്ക് അക്കൗണ്ട് പ്രസിഡന്റിന്റെയും ട്രഷററുടെയും പേരിലുള്ള കൂട്ടായ അക്കൗണ്ടിലായിരിക്കും.
ഓരോ കൊല്ലത്തേയും ബഡ്ജറ്റ് ട്രഷറര്‍ മാര്‍ച്ച് മാസത്തില്‍ കൗണ്‍സിലില്‍ അവതരിപ്പിക്കുകയും, കൗണ്‍സിലിന്റെ അനുവാദത്തോടുകൂടി മാത്രം പണം ചെലവു ചെയ്യുകയും ചെയ്യേണ്ടതാണ്.
ഓരോ കൊല്ലവും ഏപ്രില്‍ മാസത്തിനു ശേഷം കണക്ക് ഓഡിറ്റ് ചെയ്ത് കൗണ്‍സിലില്‍ അവതരിപ്പിക്കേണ്ടതാണ്.
5000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള എല്ലാ കരണങ്ങളും കൗണ്‍സി ലിന്റെ തീരുമാനമനുസരിച്ച് പ്രസിഡന്റും ട്രഷററും കൂട്ടായി നടത്തേണ്ടതാണ്.
ആവശ്യമെന്നു തോന്നിയാല്‍ വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി കൗണ്‍സിലിന് സബ്കമ്മറ്റികളെ നിയമിക്കാവുന്നതാണ്. സബ്കമ്മറ്റികളുടെ പ്രവര്‍ത്തനചട്ടങ്ങള്‍ രൂപീകരിക്കാനുള്ള അധികാരം കൗണ്‍സിലില്‍ നിക്ഷിപ്തമായിരിക്കും.
കൗണ്‍സില്‍ തീരുമാനിക്കുന്നപക്ഷം പ്രസിഡന്റിനും ട്രഷറര്‍ക്കും കൗണ്‍സില്‍ മെമ്പര്‍മാര്‍ക്കും പള്ളിയുടെ സാമ്പത്തികനിലയനുസരിച്ച് സിറ്റിംഗ് ഫീസ് നല്‍കാവുന്നതാണ്.
പള്ളിയുടെ ആവശ്യത്തിനുവേണ്ടിയുള്ള യാത്രാചെലവുകള്‍ പള്ളിയുടെ പൊതുഫണ്ടില്‍ നിന്നും മെമ്പര്‍മാര്‍ക്ക് എടുക്കാവുന്നതാണ്.
ആവശ്യമെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയാണെങ്കില്‍ പള്ളിയുടെ നിത്യനിദാന ചെലവുകളിലേക്ക്, അംഗങ്ങളുടെ ഇടയില്‍നിന്നും പണം പിരിക്കാന്‍ അധികാരം ഉണ്ടായിരിക്കും.
പള്ളിയില്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തുന്നതിനുള്ള വരുമാനം രസീതു നല്‍കി സ്വീകരിക്കാവുന്നതാണ്.
പള്ളിയുടെയും അനുബന്ധകപ്പേളകളിലെയും നേര്‍ച്ചപ്പെട്ടികള്‍ ഓരോ ആഴ്ചയും പ്രസിഡന്റിന്റെയോ ഒരു കൗണ്‍സില്‍ അംഗത്തിന്റെയോ സാന്നിദ്ധ്യത്തില്‍ തുറന്ന് പള്ളിക്കണക്കില്‍ ചേര്‍ക്കേണ്ടതാണ്.
പള്ളിക്കാര്യങ്ങളുടെ നടത്തിപ്പിനാവശ്യമായ ജോലിക്കാരെ കൗണ്‍സിലിന് നിയമിക്കാവുന്നതാണ്. അവരുടെ സേവനവേതന വ്യവസ്ഥകള്‍ ക്രോഡീകരിക്കുന്നതിന് കൗണ്‍സിലിന് അധികാരമുണ്ടായിരിക്കും.
വരവു ചെലവു കണക്കുകള്‍ കൃത്യമായി എഴുതി സൂക്ഷിക്കേണ്ട ചുമതല ട്രഷറര്‍ക്ക് ആയിരിക്കും. എന്നാല്‍ അവരുടെ സേവനങ്ങള്‍ക്ക് പാരിതോഷികങ്ങള്‍ വാങ്ങാന്‍ അനുവാദമുണ്ടായിരിക്കുന്നതല്ല. പള്ളിയില്‍ നടക്കുന്ന ആദ്ധ്യാത്മികശുശ്രൂഷകള്‍ക്ക് പള്ളിയിലേക്കു നല്‍കേണ്ട പസാരം എത്രയെന്നു തീരുമാനിക്കാന്‍ കൗണ്‍സിലിന് അധികാരമുണ്ടായിരിക്കുന്നതാണ്.
പള്ളിയുടെ ഉടമസ്ഥതയിലുള്ള വിദ്യാലയങ്ങള്‍ - ആശുപത്രി, ഇതര സ്ഥാപനങ്ങള്‍ എന്നിവയുടെ ഭരണ മേല്‍നോട്ടത്തിന് സബ്കമ്മറ്റികളെ നിയമിക്കാന്‍ കമ്മറ്റിക്ക് അധികാരമുണ്ടായിരിക്കും. ഈ കമ്മറ്റിയില്‍ കൗണ്‍സില്‍ പ്രസിഡന്റും, ട്രഷററും അതത് വര്‍ഷത്തെ ട്രസ്റ്റിയും അംഗങ്ങളായിരിക്കും. പള്ളിയിലെ പെരുന്നാള്‍, മറ്റ് സാമൂഹ്യ ആദ്ധ്യാത്മിക കര്‍മ്മങ്ങളുടെ നടത്തിപ്പ് പള്ളികമ്മറ്റിയില്‍ നിക്ഷിപ്തമായിരിക്കും.
എപ്പിസ്‌കോപ്പല്‍ സഭകളിലെ പള്ളികളിലെ ആദ്ധ്യാത്മികശുശ്രൂഷയ്ക്കായി വികാരിമാരെ നിയമിക്കാവുന്നതാണ്.
പള്ളിവികാരി
പള്ളിയുടെ ആദ്ധ്യാത്മികശുശ്രൂഷക്കായി വികാരിമാരെയും അസിസ്റ്റന്റ് വികാരിമാരെയും നിയമിക്കുന്നതിനുള്ള അധികാരം മെത്രാനില്‍ നിക്ഷിപ്തമായിരിക്കും. എന്നാല്‍ പാരിഷ് കൗണ്‍സില്‍ ഭൂരിപക്ഷപ്രകാരം തീരുമാനിക്കുന്നപക്ഷം, ആദ്ധ്യാത്മികശുശ്രൂഷകരെ പിന്‍വലിക്കാന്‍ മെത്രാന് കടമയുണ്ട്.
ആദ്ധ്യാത്മികശുശ്രൂഷകരുടെ സേവനത്തിനുള്ള വേതനം, രൂപതാ കൗണ്‍സിലിന്റെ തീരുമാനപ്രകാരം പള്ളിക്കണക്കില്‍ നിന്നും നല്‍കേണ്ടതാണ്. വേതനം നിര്‍ണ്ണയിക്കാനുള്ള അധികാരം, രൂപതാ കൗണ്‍സിലിനായിരിക്കും. പള്ളിയിലെ ആദ്ധ്യാത്മികശുശ്രൂഷക്ക് ധര്‍മ്മമായി കിട്ടുന്ന പണം, പള്ളിക്കണക്കില്‍ വരവു വെക്കേണ്ടതാണ്. ആദ്ധ്യാത്മികശുശ്രൂഷകര്‍ക്ക് പള്ളിയില്‍ താമസിക്കുന്നതിനുവേണ്ട സൗകര്യങ്ങള്‍ പാരീഷ് കൗണ്‍സില്‍ ചെയ്തുകൊടുക്കേണ്ടതാണ്.
ആദ്ധ്യാത്മികശുശ്രൂഷകരുടെ വേതനസേവനവ്യവസ്ഥകളെക്കുറിച്ച് രൂപതാ കൗണ്‍സില്‍ തീരുമാനിക്കേണ്ടതാണ്.
മെത്രാന്‍
ആദ്ധ്യാത്മികശുശ്രൂഷകരായ രൂപതാ മെത്രാന്മാരെ ഇന്ന് നിലവിലിരിക്കുന്ന നിയമമനുസരിച്ച് തെരഞ്ഞെടുക്കേണ്ടതാണ്. എന്നാല്‍ എപ്പിസ്‌കോപ്പല്‍ സിനഡിന്റെ തീരുമാനം അനുസരിച്ച് തെരഞ്ഞെടുപ്പ് നിയമനവും മാറ്റാവുന്നതാണ്. മെത്രാന്മാരുടെ സേവനങ്ങള്‍ക്ക് ഓരോ രൂപതാ കൗണ്‍സിലും അലവന്‍സ് നിശ്ചയിക്കേണ്ടതും കൃത്യമായി നല്‍കേണ്ടതുമാണ്. മെത്രാന്‍ഭവനങ്ങള്‍ മെത്രാന്മാര്‍ അതത് എപ്പിസ്‌കോപ്പല്‍ സഭയിലെ അച്ചടക്കം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതും അവരുടെ ആദ്ധ്യാത്മികകാര്യങ്ങള്‍ക്കുള്ള അവരുടെ യാത്രാചെലവുകള്‍ രൂപതാകൗണ്‍ സില്‍ വഹിക്കേണ്ടതുമാണ്. രൂപതയുടെ ആദ്ധ്യാത്മികഭരണത്തിനാവശ്യമായ വൈദികരെ മെത്രാന് സ്വതന്ത്രമായി നിയമിക്കാവുന്നതാണ്. മെത്രാനുമായി കൂടിയാലോചിച്ച് മെത്രാന്റെ സഹായികള്‍ക്കുള്ള സേവന വേതനവ്യവസ്ഥ രൂപതാ കൗണ്‍സില്‍ തീരുമാനിക്കേണ്ടതാണ്. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ചിലവുകള്‍ക്കാവശ്യമായ തുക ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി അവരുടെ ആവശ്യമനുസരിച്ച് നല്‍കേണ്ടതും അത് ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുമാണ്. അദ്ദേഹത്തിന് ആവശ്യമായ സഹപ്രവര്‍ത്തകരെ നിയമിക്കാനുള്ള അധികാരം പൂര്‍ണമായി മേജര്‍ ആര്‍ച്ച് ബിഷപ്പില്‍ നിക്ഷിപ്തമായിരിക്കും.
ആദ്ധ്യാത്മികഭരണത്തിന് ആവശ്യമായ തുക എത്രയെന്ന് തീരുമാനിച്ച് അക്കാര്യം ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി ഫെബ്രുവരി മാസത്തില്‍തന്നെ രൂപതാകൗണ്‍സിലിനെ മെത്രാന്‍ അറിയിക്കേണ്ടതാണ്.
രൂപതാ പൊതുയോഗം
രൂപതയുടെ അംഗ ഇടവകകളില്‍നിന്നും 1000 അംഗങ്ങള്‍ക്ക് ഒരാള്‍ എന്ന തോതില്‍ പള്ളി കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ ചേര്‍ന്നതായിരിക്കും രൂപതാ കമ്മറ്റി. എന്നാല്‍ ഓരോ പള്ളിയില്‍നിന്നും കുറഞ്ഞത് രണ്ടുപേരെങ്കിലും രൂപതാകമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടതാണ്.
രൂപതാ കമ്മറ്റിയില്‍ 1/3 ഭാഗം സ്ത്രീകള്‍ക്കായി മാറ്റിവെച്ചിരിക്കണം. രണ്ടുപേരാണ് ഒരു പള്ളിയില്‍നിന്നും പ്രതിനിധികളാകുന്നതെങ്കില്‍ അവരിലൊരാള്‍ സ്ത്രീയായിരിക്കണം.
അവശക്രൈസ്തവ വിഭാഗത്തില്‍നിന്നും ആ വിഭാഗത്തിന്റെ എണ്ണമനുസരിച്ചുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ അവശവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.
രൂപതാ കമ്മറ്റിയിലെ തെരഞ്ഞെടുപ്പു നടത്തുന്നതിന് 3 പേരുള്‍പ്പെടുന്ന ഒരു തെരഞ്ഞെടുപ്പുകമ്മറ്റിയെ നിയോഗിക്കണം.
രൂപതാകമ്മറ്റിയുടെ ആദ്യയോഗത്തില്‍  തിരഞ്ഞെടുപ്പ് കമ്മറ്റിയിലെ ഏറ്റവും പ്രായംകൂടിയ ആള്‍ അധ്യക്ഷത വഹിക്കേണ്ടതാണ്. 21 അംഗങ്ങള്‍ അടങ്ങുന്ന രൂപതാ കമ്മറ്റിയെ പൊതുയോഗം തിരഞ്ഞെടുക്കണം.
വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും രൂപതാ പൊതുയോഗം കൂടേണ്ടതാണ്.
രൂപതാ പൊതുയോഗത്തില്‍, രൂപതയുടെ ബഡ്ജറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കേണ്ടതാണ്.
രൂപതാ കൗണ്‍സില്‍
രൂപതാ പൊതുയോഗത്തില്‍നിന്നും 21 പേരെ രൂപതാ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കേണ്ടതാണ്. രൂപതാ കമ്മറ്റി യോഗം ചേര്‍ന്ന് പ്രസിഡന്റിനെയും ട്രഷററെയും നാല് ട്രസ്റ്റികളെയും തിരഞ്ഞെടുക്കണം. രൂപതയുടെ വകയായ എല്ലാ വസ്തുവകകളും വിദ്യാഭ്യാസ ആതുര ശുശ്രൂഷാസ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും നടത്തുന്നതിന് സബ്കമ്മറ്റികളെ നിയോഗിക്കാവുന്നതാണ്. 2 മാസം കൂടുമ്പോള്‍ എങ്കിലും പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ രൂപതാ കമ്മറ്റി വിളിച്ചുചേര്‍ക്കേണ്ടതാണ്.
രൂപതയുടെ ബഡ്ജറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും തയ്യാറാക്കി  രൂപതാകമ്മറ്റിയില്‍ അവതരിപ്പിച്ച് പാസ്സാക്കിയതിനുശേഷം അവ രൂപതാ പൊതുയോഗത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
അധികാരങ്ങള്‍
പ്രസിഡന്റ്: പ്രസിഡന്റായിരിക്കും രൂപതാ പൊതുയോഗത്തിലും രൂപതാ കമ്മറ്റിയിലും അധ്യക്ഷം വഹിക്കുക. രൂപതാ പൊതുയോഗവും രൂപതാ കമ്മറ്റിയും വിളിച്ചുകൂട്ടുന്നതിനുള്ള അധികാരം പ്രസിഡന്റില്‍ നിക്ഷിപ്തമായിരിക്കും. രൂപതാ കമ്മറ്റി വിളിച്ചുകൂട്ടുന്നതിന് 7 ദിവസവും, രൂപതാ പൊതുയോഗം വിളിച്ചുകൂട്ടുന്നതിന് 15 ദിവസവും മുമ്പ് യോഗനോട്ടീസ് അയയ്‌ക്കേണ്ടതാണ്.
ആധ്യാത്മിക ഉപദേഷ്ടാവ് എന്ന നിലയില്‍ രൂപതാ പൊതുയോഗത്തിലും രൂപതാ കമ്മറ്റിയിലും പങ്കെടുക്കുന്നതിനും അഭിപ്രായം പറയുന്നതിനും രൂപതാ മെത്രാന് അവകാശമുണ്ടായിരിക്കും.
പ്രസിഡന്റും ട്രഷററും ആയിരിക്കും രൂപതയെ പ്രതിനിധീകരിക്കുന്ന നൈയാമിക വ്യക്തികള്‍.
ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി
ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭകളിലെ ഓരോ രൂപതയില്‍നിന്നും രൂപതാ പൊതുയോഗം തിരഞ്ഞെടുക്കുന്ന പത്തുപേര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയിലെ അംഗങ്ങള്‍ ആയിരിക്കും. ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പൊതുയോഗം പ്രസിഡന്റിനെയും ട്രഷററെയും 4 ട്രസ്റ്റിമാരെയും തിരഞ്ഞെടുക്കേണ്ടതാണ്.  സമിതിയുടെ കാലാവധി 4 കൊല്ലമായിരിക്കും.
ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി 11 പേരുള്ള ഒരു മാനേജിംഗ് കമ്മറ്റിയെ തിരഞ്ഞെടുക്കേണ്ടതാണ്. ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കേന്ദ്രത്തിന്റെ ബഡ്ജറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും മാനേജിംഗ് കമ്മറ്റി പാസ്സാക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ സമര്‍പ്പിച്ച് അനുവാദം വാങ്ങേണ്ടതാണ്.
ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ അധ്യക്ഷന്‍ പൊതുയോഗം തിരഞ്ഞെടുക്കുന്ന പ്രസിഡന്റായിരിക്കും. ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സ്ഥാനത്തെ നൈയാമികമായി പ്രതിനിധാനം ചെയ്യേണ്ടത് പ്രസിഡന്റായിരിക്കും.
സഭയുടെ ആധ്യാത്മിക കാര്യങ്ങള്‍ പൂര്‍ണ്ണമായി മെത്രാനിലും മെത്രാന്‍ നിയോഗിക്കുന്ന വികാരിമാരിലും മാത്രം നിക്ഷിപ്തമായിരിക്കും.
സെമിനാരികള്‍
രൂപതാവകയായ സെമിനാരികളുടെ ഭരണവും അധ്യാപകരുടെ നിയമനവും പുരോഹിതാര്‍ത്ഥികളുടെ പ്രവേശനവും പൂര്‍ണ്ണമായും മെത്രാന്റെ അവകാശത്തിന്‍കീഴില്‍ ആയിരിക്കും. എന്നാല്‍ പുരോഹിതാര്‍ത്ഥിയുടെ അപേക്ഷയെ, പാരീഷ് കൗണ്‍സിലില്‍ അവതരിപ്പിക്കേണ്ടതും അപേക്ഷകനെക്കുറിച്ചുള്ള അഭിപ്രായം മെത്രാനെ രഹസ്യമായി അറിയിക്കേണ്ടതുമാണ്.
ഓരോ വര്‍ഷവും ആധ്യാത്മികകാര്യങ്ങള്‍ക്കുവേണ്ടി ചിലവാക്കേണ്ടിവരുന്ന തുകയുടെ ബഡ്ജറ്റ് രൂപതാ മെത്രാന്‍ രൂപതാ കൗണ്‍സിലിനെ അറിയിക്കേണ്ടതും, ഈ തുക പൊതു ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പൊതുയോഗത്തില്‍ സമര്‍പ്പിക്കേണ്ടതുമാണ്.
ആധ്യാത്മിക ശുശ്രൂഷയ്ക്കായി അതത് രൂപതാ മെത്രാന് പൊതുയോഗം ഒരു അലവന്‍സ് അനുവദിക്കേണ്ടതാണ്. ആധ്യാത്മികശുശ്രൂഷകള്‍ക്ക് മെത്രാനു നല്കുന്ന സംഭാവനകള്‍ രൂപതാ കണക്കില്‍ വരവ് വയ്‌ക്കേണ്ടതാണ്.
ചര്‍ച്ച് രജിസ്ട്രാര്‍
ഒരു ചര്‍ച്ച് രജിസ്ട്രാറെ ഗവണ്മെന്റില്‍നിന്നും നിയമിക്കേണ്ടതാണ്. ചര്‍ച്ച് രജിസ്ട്രാര്‍ക്ക് പള്ളികളുടെ ആഭ്യന്തരകാര്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഇടപെടാന്‍ അവകാശമുണ്ടായിരിക്കുന്നതാണ്. എല്ലാ പള്ളികളും അവരുടെ സ്ഥാവരജംഗമവസ്തുക്കളുടെയും രൂപതയുടെ സ്ഥാവരജംഗമവസ്തുക്കളുടെയും ലിസ്റ്റ് സഹിതം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന അപേക്ഷാഫോറത്തില്‍ ഈ നിയമം നിലവില്‍വന്നതിന് ശേഷം ആറു മാസത്തിനകം ചര്‍ച്ച് രജിസ്ട്രാര്‍ പക്കല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഏതെങ്കിലും പള്ളി ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നപക്ഷം ആ പള്ളിയിലെ 10 അംഗങ്ങള്‍ക്ക് ചര്‍ച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി രജിസ്ട്രാറോട് അപേക്ഷിക്കാവുന്നതാണ്. ചട്ടങ്ങള്‍ അനുസരിച്ച് രജിസ്ട്രാര്‍ അതിന്റെമേല്‍ നടപടി എടുക്കാവുന്നതുമാണ്. ക്രൈസ്തവആരാധനാലയമായി രജിസ്റ്റര്‍ ചെയ്യാത്ത സഭാകൂട്ടായ്മകള്‍ക്കും പള്ളികള്‍ക്കും മതസ്ഥാപനം എന്ന നിലയില്‍ ലഭ്യമാകേണ്ട സംരക്ഷണങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.
രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയില്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ വിശ്വാസങ്ങളെയും ആദ്ധ്യാത്മികസ്ഥാനികളെ സംബന്ധിച്ചും വിശദമാക്കേണ്ടതാണ്. സഭാകൂട്ടായ്മകള്‍ക്ക് മറ്റു സഭാകൂട്ടായ്മകളുടെ അപേക്ഷയും സഭയുടെ വിശ്വാസങ്ങളെക്കുറിച്ചും ഘടനാരീതിയെക്കുറിച്ചും അറിയിക്കേണ്ടതാണ്.
ചര്‍ച്ച് ട്രൈബ്യൂണല്‍
ഈ നിയമം സംബന്ധിച്ച് ഏതെങ്കിലും തര്‍ക്കമുണ്ടായാല്‍ ആ തര്‍ക്കം കേട്ട് വിധി പറയുന്നതിന് 5 അംഗങ്ങളുള്ള ഒരു ചര്‍ച്ച് ട്രൈബ്യൂണലിനെ കേരളാ ഗവര്‍ണര്‍ നിയമിക്കേണ്ടതാണ്. ഹൈക്കോടതി ജഡ്ജിയുടെ പദവിയിലുള്ള ആളായിരിക്കണം ട്രൈബ്യൂണലിന്റെ ചെയര്‍മാന്‍. ഹൈക്കോടതി ജഡ്ജിമാരുടെയോ ജില്ലാ ജഡ്ജിമാരുടെയോ പദവിയിലുള്ള വ്യക്തികളായിരിക്കും ട്രൈബ്യൂണല്‍ അംഗങ്ങള്‍. ഈ നിയമപ്രകാരമുള്ള വസ്തുതകളെ സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായാല്‍ അത് തീരുമാനിക്കേണ്ടത് ഈ ട്രൈബ്യൂണലായിരിക്കും. ചര്‍ച്ച് ട്രൈബ്യൂണലിന്റെ അധികാരത്തെക്കുറിച്ചും കടമകളെക്കുറിച്ചും ഈ നിയമത്തിന്‍കീഴിലുള്ള പ്രത്യേകം ചട്ടങ്ങള്‍ക്ക് രൂപംകൊടുക്കാന്‍ ഗവണ്മെന്റിന് അധികാരമുണ്ടായിരിക്കും. എന്നാല്‍ ചര്‍ച്ച് ട്രൈബ്യൂണല്‍ അംഗങ്ങളെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്നതിന് ഗവര്‍ണര്‍ക്ക് മാത്രമായിരിക്കും അവകാശം. ചര്‍ച്ച് ട്രൈബ്യൂണല്‍ അംഗങ്ങളുടെ പ്രായപരിധി 70 വയസ്സായിരിക്കും.
റൂള്‍സ്
പാരീഷ് കൗണ്‍സിലിന്റെയും രൂപതാ കൗണ്‍സിലിന്റെയും എപ്പാര്‍ക്കിക്കല്‍ അസ്സംബ്ലിക്ക് പ്രത്യേക റൂളുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും.