Tuesday 28 September 2021

'ഓശാന'യുടെ സുവിശേഷം

'ഓശാന'’എന്ന മാസികയുടെ സ്ഥാപക പത്രാധിപർ എന്നനിലയിലാണ് മലയാളികളിൽ മിക്കവരും മതസംബന്ധിയായ പേരുതന്നെ വേണമെന്ന തോന്നലോടെയാണ് ശ്രീ പുലിക്കുന്നേൽ ആ പേരുതന്നെ നിർദേശിച്ചത്.  കുർബ്ബാനക്കിടയിൽ അത്യുന്നതങ്ങളിൽ ഓശാന എന്നു ചൊല്ലുന്നുണ്ട്. എളിമയുടെ പ്രതീകമായ ഒരു കഴുതക്കുട്ടിയുടെ പുറത്ത് എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയത്തിലുള്ള സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ജറൂസലേമിലേക്കുള്ള ക്രിസ്തുവിന്റെ യാത്രയെ ഉദ്ദേശിച്ചാണ് ആ പേര് ഇരിക്കട്ടെ, എന്നു കരുതിയത് എന്ന് തന്റെ ആത്മകഥയിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഓശാന തന്റെ സുവിശേഷപ്രഘോഷണ മാധ്യമംതന്നെയായാണ് ശ്രീ പുലിക്കുന്നേൽ ഉപയോഗിച്ചിരുന്നത്. അതിനാൽ ഈ രചനയുടെ പേര് 'ഓശാന'യുടെ സുവിശേഷം' എന്നു പുനർനാമകരണം ചെയ്യുന്നു.


No comments:

Post a Comment